ബാഗ്ദാദ്: ഇറാഖിൽ വീണ്ടും വ്യോമാക്രമണം. സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ബാഗ്ദാദിനടുത്തുള്ള താജി സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. റഷ്യൻ നിർമ്മിത കച്യൂഷ റൊക്കറ്റുകളാണ് ഉപയോഗിച്ചതെന്നാണ് സൂചന. 15 മുതൽ 30 വരെ റോക്കറ്റുകൾ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.