എന്നാൽ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ​ഗവേഷകർ അറിയിച്ചു. കണ്ടെത്തിയ സമയം പാമ്പ് ആരോ​ഗ്യവതിയായിരുന്നെന്നും പ്രായവും അധികമായിട്ടില്ലെന്നും ​ഗവേഷകർ അറിയിച്ചു. 

റിയോ ഡി ജെനീറോ: ലോകത്തെ ഏറ്റവും വലിയ പാമ്പെന്ന് കരുതുന്ന അനാ ജൂലിയയെ ചത്ത നിലയിൽ കണ്ടെത്തി. ഭീമൻ അനക്കോണ്ടയെ അടുത്ത ദിവസങ്ങളിലാണ് കണ്ടെത്തിയത്. വെടിയേറ്റ മുറിവായിരിക്കാം മരണ കാരണമെന്ന് പാമ്പ് ഗവേഷകർ അറിയിച്ചു. അഞ്ചാഴ്ച മുമ്പ് തെക്കൻ ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുൾ സ്റ്റേറ്റിലെ ബോണിറ്റോ ഗ്രാമപ്രദേശത്തുള്ള ഫോർമോസോ നദിയിലാണ് അനാ ജൂലിയ എന്ന് പേരിട്ടിരിക്കുന്ന വലിയ പാമ്പിനെ കണ്ടെത്തിയത്.

നാഷണൽ ജിയോഗ്രാഫിക്‌സ് ഡിസ്‌നി+ സീരീസായ പോൾ ടു ചിത്രീകരണത്തിനിടെയാണ് പോൾ വിൽ സ്മിത്തും സംഘവും കൂറ്റൻ പാമ്പിനെ കണ്ടത്. 26 അടി നീളമുള്ള, വടക്കൻ പച്ച അനക്കോണ്ട, ഏകദേശം 22ദ കിലോ ഭാരം വരും. മനുഷ്യൻ്റേ തലയുടെ അത്രയും വലിപ്പമുണ്ട് തല‌ക്ക്. പാമ്പിനെ വെടിവച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

എന്നാൽ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ​ഗവേഷകർ അറിയിച്ചു. കണ്ടെത്തിയ സമയം പാമ്പ് ആരോ​ഗ്യവതിയായിരുന്നെന്നും പ്രായവും അധികമായിട്ടില്ലെന്നും ​ഗവേഷകർ അറിയിച്ചു. 

View post on Instagram