Asianet News MalayalamAsianet News Malayalam

ഏഞ്ചല മെര്‍ക്കല്‍ ക്വാറന്റൈനില്‍; ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ്

  • ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. 
  • ഔദ്യോഗിക കാര്യങ്ങള്‍ ഇനി വസിതിയില്‍ നിന്നാവും മെര്‍ക്കല്‍ നിര്‍വഹിക്കുക.
Angela Merkel  quarantined after doctor tests positive for covid 19
Author
Germany, First Published Mar 23, 2020, 8:05 AM IST

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ഔദ്യോഗിക കാര്യങ്ങള്‍ ഇനി വസിതിയില്‍ നിന്നാവും മെര്‍ക്കല്‍ നിര്‍വഹിക്കുക. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ വെള്ളിയാഴ്ച മെര്‍ക്കലിന് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ എത്തിയിരുന്നു. 

അതിനിടെ യുഎസ് സെനറ്റര്‍ റാന്റ് പോളിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ സെനറ്റംഗമാണ് ഇദ്ദേഹം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios