വാക്സിനേഷന്റെ വേഗം കൂട്ടണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലാണ് രാജ്യം

ഹവാന: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയിൽ വൻജനകീയ പ്രക്ഷോഭം. ഏകാധിപത്യം തുലയട്ടേയെന്ന മുദ്രാവാക്യവുമായി ആയിരങ്ങളാണ് ക്യൂബയിലെ പ്രധാന ന​ഗരങ്ങളിൽ പ്രക്ഷോഭവുമായി രം​ഗത്തിറങ്ങിയത്. ഹവാനയടക്കമുള്ള ക്യൂബൻ ന​ഗരങ്ങളിൽ നടന്ന പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷവും ഉണ്ടായി. 

സാമ്പത്തികരംഗത്തെ വൻ തകർച്ചയാണ് പെട്ടെന്നുള്ള പ്രക്ഷോഭങ്ങൾക്ക് കാരണമായത്. വാക്സിനേഷന്റെ വേഗം കൂട്ടണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലാണ് രാജ്യം. രാജ്യത്തെ തകർക്കാൻ വിദേശ ശക്തികളുടെ പിന്തുണയോടെ നടക്കുന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെന്ന് ക്യൂബൻ പ്രസിഡന്റ് മിഗൽ ഡിയാസ്‌ കാനൽ ആരോപിച്ചു. രാജ്യത്തിൻ്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ ടൂറിസം നിശ്ചലമായതോടെയാണ് ക്യൂബയിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona