ല​ണ്ട​ന്‍: ഓ​ക്‌​സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും ആ​സ്ട്ര​സെ​ന​ക്ക​യും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്‌​സി​ന് യു​കെ അം​ഗീ​കാ​രം ന​ല്‍​കി. വി​ത​ര​ണം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.മെ​ഡി​സ​ന്‍​സ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൊ​ഡ​ക്ട്‌​സ് റെ​ഗു​ലേ​റ്റ​റി ഏ​ജ​ന്‍​സി​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ക്‌​സ്ഫ​ഡ് വാ​ക്‌​സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് യു​കെ. ഫൈ​സ​ര്‍ വാ​ക്‌​സി​ന് യു​കെ നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ഇതിനകം തന്നെ ലോകമെമ്പാടും 1.7 ദശലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് ആ​ഗോള തലത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. 2019 ല്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച ഈ മഹാമാരിയുടെ പുതിയ ജനിതക മാറ്റം വന്ന വൈറസ് ഇപ്പോള്‍ ബ്രിട്ടനിലും, ദക്ഷിണാഫ്രിക്കയിലും മറ്റും കാണപ്പെടുന്ന അവസ്ഥയിലാണ് പുതിയ വാക്സിന് അനുമതി ലഭിക്കുന്നത്. 

ഓ​ക്‌​സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക്ക​ വാക്സിന്‍ ടു ഡോസായാണ് നല്‍കുന്നത്. അടിയന്തര വിതരണത്തിനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ മാത്രം ഇതിനകം ഈ വാക്സിന്‍റെ 100 ദശലക്ഷം ഡോസിന് ഓഡര്‍ നല്‍കി കഴിഞ്ഞു. വൈറസിന്‍റെ പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ പ്രാപ്തമാണ് ഈ വാക്സിന്‍ എന്ന പ്രതീക്ഷയാണ് ആ​സ്ട്ര​സെ​ന​ക്ക അധികൃതര്‍ പങ്കുവയ്ക്കുന്നത്.