Asianet News MalayalamAsianet News Malayalam

ടൈറ്റൻ പേടക ദുരന്തം; രക്ഷാദൗത്യത്തിന് വ്യാജ പ്രതീക്ഷകൾ നൽകിയ ആ 'ശബ്ദം' പുറത്ത് വിട്ട് ഡോക്യുമെന്ററി

പേടകം കണ്ടെത്താനായി വലിയ രീതിയിൽ തെരച്ചിൽ നടക്കുന്നതിനിടയിൽ വലിയ ശബ്ദ തരംഗങ്ങൾ നിരീക്ഷണ വിമാനത്തിനാണ് ലഭിച്ചത് സഞ്ചാരികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷകൾ നൽകിയിരുന്നു

Audio of the noises detected during the search for the Titan submersible that prompted hope of the crews survival released etj
Author
First Published Feb 29, 2024, 3:02 PM IST

ടൈറ്റാനിക് കപ്പൽ കാണാനുള്ള സമുദ്രാന്തർഭാഗത്തേക്കുള്ള യാത്രയിൽ ഉൾവലിഞ്ഞ് കാണാതായി തകർന്ന പേടകത്തിനായി തെരച്ചിൽ നടക്കുന്ന സമയത്ത് ലഭിച്ച വലിയ വലിയ ശബ്ദം പുറത്ത് വന്നു. പേടകം കണ്ടെത്താനായി വലിയ രീതിയിൽ തെരച്ചിൽ നടക്കുന്നതിനിടയിലാണ് വലിയ ശബ്ദ തരംഗങ്ങൾ നിരീക്ഷണ വിമാനത്തിനാണ് ലഭിച്ചത്. 2023 ജൂൺ മാസത്തിലാണ് ടെറ്റൻ പേടകം തകർന്ന് ഓഷ്യൻ ഗേറ്റ് സിഇഒ അടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

പേടകം തകർന്നതുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ചാനലിന്റെ ഡോക്യുമെന്ററിയിലാണ് പര്യവേഷകരെ രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷകൾ നൽകിയ വൻ ശബ്ദം പുറത്ത് വിട്ടത്. ഒരു ലോഹവുമായി കൂട്ടിയിടിക്കുന്നതിന് സമാനമായതാണ് ഈ ശബ്ദം. ദി ടൈറ്റൻ സബ് ടിസാസ്റ്റർ എന്ന ബ്രിട്ടിഷ് ഡോക്യുമെന്ററി ചാനൽ 5 ലൂടെയാണ് പുറത്ത് വരുന്നത്. ടൈറ്റൻ പേടകത്തിലെ സഞ്ചാരികളുടെ അവസാന ദിവസത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഡോക്യുമെന്ററി നൽകുന്നതെന്നാണ് വിവരം. ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് വന്നിട്ടുണ്ട്.

ജൂൺ 18നായിരുന്നു ടൈറ്റൻ സമുദ്രാന്തർഭാഗത്തേക്കുള്ള യാത്ര ആരംഭിച്ചത്. എന്നാൽ ഒരു മണിക്കൂർ 45 മിനിറ്റ് കഴിഞ്ഞതോടെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള ബന്ധം ടൈറ്റന് നഷ്ടമായിരുന്നു. വിവിധ രാജ്യങ്ങളിലെ സേനകൾ അടക്കം ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ കേട്ട ശബ്ദം വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പി 3 വിമാനമാണ് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തത്.

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് ടെറ്റൻ പേടകം തകർന്ന് കൊല്ലപ്പെട്ടത്. ജൂണ്‍ 18ന് മാതൃപേടകവുമായി ബന്ധം നഷ്ടമായ ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്.

ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ​ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios