2021 ൽ പട്ടാളം അധികാരം പിടിച്ചത് മുതൽ ജയിലിൽ കഴിയുന്ന ഓങ് സാൻ സൂചിയെ കഴിഞ്ഞ ആഴ്ച ഒരു സർക്കാർ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
ഇംഫാൽ: മ്യാന്മറിലെ ജനകീയ നേതാവ് ഓങ് സാൻ സൂചിക്ക് ഭാഗികമായി മാപ്പു നൽകുന്നതായി പട്ടാള ഭരണകൂടം. 2021 ൽ പട്ടാളം അധികാരം പിടിച്ചത് മുതൽ ജയിലിൽ കഴിയുന്ന ഓങ് സാൻ സൂചിയെ കഴിഞ്ഞ ആഴ്ച ഒരു സർക്കാർ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ബുദ്ധമത വിശ്വാസ പ്രകാരമുള്ള ശ്രേഷ്ഠ മാസങ്ങളുടെ ഭാഗമായി ഏഴായിരം തടവുകാർക്ക് മാപ്പു നൽകുന്നുവെന്നും ഇക്കൂട്ടത്തിൽ സൂചിയുടെ അഞ്ചു കേസുകളും ഉൾപ്പെടുത്തുന്നു എന്നുമാണ് പട്ടാള ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഈ കേസുകളിൽ സൂചിക്ക് വിധിച്ച 33 വർഷത്തെ തടവുശിക്ഷയാണ് ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ സൂചിക്ക് എതിരെ അഴിമതി അടക്കം 14 കേസുകൾ കൂടി പട്ടാള ഭരണകൂടം ചുമത്തിയിട്ടുള്ളതിനാൽ വീട്ടു തടങ്കൽ തുടരാനാണ് സാധ്യത.
ഇഎംഐ മുടങ്ങിയതിന് ബാങ്ക് സർവ്വീസ് ചാർജ് പിടിച്ചു; എടിഎമ്മിൽ പടക്കമെറിഞ്ഞ് യുവാവ്, അറസ്റ്റ്
