ആത്മാർഥ പ്രണയം തേടിയിറങ്ങി, ഒടുവിൽ കൈയിലെ 4.3 കോടി രൂപയും പോയി, താമസിച്ച വീടും പോയി, 57കാരിക്ക് ദുരിതം
പിന്നീട് മുൻ ഭർത്താവ് താമസം മാറിയ. ശേഷമാണ് പുതിയ പങ്കാളിയെ തേടി ഡേറ്റിംഗ് പൂളിൽ ചേർന്നത്. 'പ്ലന്റി ഓഫ് ഫിഷ്' എന്ന ഡേറ്റിംഗ് സൈറ്റിലാണ് ഫോർഡ് ചേർന്നത്.

പെർത്ത്: പ്രണയത്തിന്റെ പേരിൽ ഓസ്ട്രേലിയയിലെ പെർത്തിൽ 57കാരിക്ക് പണവും വീടും നഷ്ടമായി. ഓൺലൈനിലൂടെയാണ് ഇവർ വഞ്ചിക്കപ്പെട്ടത്. കൈയിലെ 4.3 കോടി രൂപയിലധികം (780,000 ഡോളർ) നഷ്ടപ്പെട്ടതോടൊപ്പം ഇപ്പോൾ താമസിക്കാനും വീടില്ല. 57 കാരിയായ ആനെറ്റ് ഫോർഡിനാണ് ദുരവസ്ഥ. 33 വർഷം നീണ്ട ദാമ്പത്യം 2018ലാണ് ആനെറ്റ് അവസാനിച്ചത്. പിന്നീട് മുൻ ഭർത്താവ് താമസം മാറിയ. ശേഷമാണ് പുതിയ പങ്കാളിയെ തേടി ഫോർഡ് ഡേറ്റിംഗ് പൂളിൽ ചേർന്നത്. 'പ്ലന്റി ഓഫ് ഫിഷ്' എന്ന ഡേറ്റിംഗ് സൈറ്റിലാണ് ഫോർഡ് ചേർന്നത്.
അവിടെ വെച്ച് 'വില്യം' എന്നയാളുമായി സംസാരിക്കാൻ തുടങ്ങി. നിരവധി മാസങ്ങൾ സംസാരിച്ച ശേഷം ഇയാൾ ഫോർഡ് വിശ്വാസം നേടിയെടുത്തു. മലേഷ്യയിലെ ക്വാലാലംപൂരിൽ തന്റെ പഴ്സ് മോഷ്ടിക്കപ്പെട്ടതിനാൽ പണം നഷ്ടമായെന്നും 5000 ഡോളർ വേണമെന്നും 'വില്യം' പറഞ്ഞു. തുടർന്ന് ഇവർ പണം നൽകി. പിന്നീട് ആശുപത്രിയിലാണെന്നും ഒരു ഓസ്‌ട്രേലിയൻ ഡോക്ടർക്ക് നൽകേണ്ട 5000 ഡോളർ വേണമെന്നും ആവശ്യപ്പെട്ടു. ആ പണവും നൽകി. പിന്നെ ഒരു ഹോട്ടൽ ബിൽ ഉണ്ടായിരുന്നു. അയാൾക്ക് തന്റെ കാർഡുകൾ ആക്‌സസ് ചെയ്യാനാകാത്തതിനാൽ സൈറ്റിലെ തൊഴിലാളികൾക്ക് പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് പണം വാങ്ങി.
പണത്തിനായുള്ള അഭ്യർത്ഥനകൾ തുടർന്നു കൊണ്ടിരുന്നു. ഇതിനിടയിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഫോർഡ് സംശയിച്ചപ്പോഴേക്കും അവരുടെ കൈയിലുള്ള 3 ലക്ഷം ഡോളറും പണവും നഷ്ടമായിരുന്നു. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടും മറുപടിയൊന്നും ലഭിച്ചില്ല. നാല് വർഷങ്ങൾക്ക് ശേഷം, ഫോർഡ് മറ്റൊരു തട്ടിപ്പുകാരനെ കണ്ടുമുട്ടി. ഇത്തവണ ഫേസ്ബുക്കിൽ 'നെൽസൺ' എന്ന പേരിലാണ് അയാൾ അറിയപ്പെട്ടിരുന്നത്.
താൻ ആംസ്റ്റർഡാമിൽ താമസിക്കുന്നുണ്ടെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (എഫ്ബിഐ) ഒരു സുഹൃത്തുണ്ടെന്നും അന്വേഷണത്തിന് സഹായിക്കാൻ 2500 ഡോളർ ആവശ്യമാണെന്നും അപരിചിതൻ അവളോട് പറഞ്ഞു. എന്നാൽ, ഫോർഡ് ആദ്യം പണം നൽകാൻ വിസമ്മതിച്ചു. അപരിചിതൻ അയച്ച പണം ഒരു ബിറ്റ്കോയിൻ എടിഎമ്മിൽ നിക്ഷേപിക്കാൻ പറഞ്ഞു. അതോടെ അവളുടെ അക്കൗണ്ടിൽനിന്ന് 280,000 ഡോളർ നഷ്ടപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട ഫോർഡ് ഇപ്പോൾ ഓസ്‌ട്രേലിയക്കാരോട് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് അപേക്ഷിക്കുകയാണ്.
