Asianet News MalayalamAsianet News Malayalam

ദക്ഷിണ കൊറിയന്‍ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു; പരിഭ്രാന്തിയിലായി ഒരു നഗരം

ചൊവ്വാഴ്ച ജപ്പാന് നേരെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് മറുപടിയായി സഖ്യകക്ഷികളായ ദക്ഷിണ കൊറിയയും യുഎസും ബോംബിംഗ് റണ്ണുകളും മിസൈൽ വിക്ഷേപണങ്ങളും ഉൾപ്പെടെ ഒന്നിലധികം സംയുക്ത അഭ്യാസങ്ങൾ നടത്തിയിരുന്നു.

Ballistic Missile Crashes Into Ground South Korean City in panic
Author
First Published Oct 6, 2022, 12:23 PM IST

സോൾ:  ദക്ഷിണകൊറിയയിലെ ഗാങ്‌ന്യൂങ് നഗരത്തില്‍ പരിഭ്രാന്തി പരത്തി ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്‍റെ പാരാജയം. മിസൈല്‍ തൊടുക്കാന്‍ കഴിയാതെ നിലത്തുവീഴുകയും വൻ തീപിടുത്തത്തിന് കാരണമാവുകയും ചെയ്തതാണ് പരിഭ്രാന്തിയുണ്ടാക്കിയത്.

ചൊവ്വാഴ്ച ജപ്പാന് നേരെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് മറുപടിയായി സഖ്യകക്ഷികളായ ദക്ഷിണ കൊറിയയും യുഎസും ബോംബിംഗ് റണ്ണുകളും മിസൈൽ വിക്ഷേപണങ്ങളും ഉൾപ്പെടെ ഒന്നിലധികം സംയുക്ത അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു മിസൈല്‍ പരീക്ഷണം.

ദക്ഷിണ കൊറിയൻ സൈന്യം ഹ്യുൺമൂ-2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ചൊവ്വാഴ്ച വൈകി വിക്ഷേപിച്ചെങ്കിലും വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ അത് തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുകയായിരുന്നു.  മിസൈലിന്റെ പ്രൊപ്പല്ലന്‍റിന് തീപിടിച്ചെങ്കിലും അതിന്റെ വാര്‍ഹെഡ്  പൊട്ടിത്തെറിച്ചില്ലെന്നാണ് ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥൻ യോൻഹാപ്പ് വാർത്താ ഏജൻസിയോട് പറഞ്ഞത്.

ഇതിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ആധികാരികത ഉറപ്പിച്ചിട്ടില്ലെന്നാണ് വാര്‍ത്ത ഏജന്‍സി എപി പറയുന്നത്. രാജ്യത്തിന്‍റെ കിഴക്കൻ തീരത്ത് ഗാങ്‌ന്യൂങിന് അടുത്തുള്ള ഒരു വ്യോമസേനാ താവളത്തിന് സമീപം വലിയൊരു തീഗോളം പോലെ ഓറഞ്ച് ജ്വാലകള്‍ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്

പരിഭ്രാന്തരായ പല ഗാങ്‌ന്യൂങ് നിവാസികളും സിറ്റി എമര്‍ജനികളിലേക്ക് വിളിച്ചുകൊണ്ടിരുന്നുവെന്നാണ് ഒരു ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞത്. അത്തരം പരിശീലനത്തെക്കുറിച്ച് സൈന്യത്തിൽ നിന്ന് ഞങ്ങൾക്ക് അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ആദ്യം അറിയില്ലായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു നഗരസഭ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

1950-53 കൊറിയൻ യുദ്ധം ഒരു സമാധാന ഉടമ്പടിക്ക് പകരം ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സാങ്കേതികമായി യുദ്ധത്തിലാണ്. എന്നാല്‍  ഇരു അയൽക്കാർ തമ്മിലുള്ള സായുധ സംഘട്ടനങ്ങൾ വിരളമാണ്. എന്നാൽ മിസൈൽ തകരാർ മൂലം ഉണ്ടായ അഗ്നിബാധ സൈനിക ആക്രമണമാണ് എന്നാണ് പല നഗരവാസികളും കരുതിയത്. 

“ഒരു യുദ്ധമുണ്ടെന്ന് ഞാൻ കരുതി, പക്ഷേ അത് ഒരു സൈനിക പരിശീലനമായിരുന്നു” ട്വിറ്ററില്‍  ഗാങ്‌ന്യൂങില്‍  നിന്നുള്ള ഉപയോക്താവ് പറഞ്ഞു. "എന്താണ് സൈന്യം ഇക്കര്യമൊക്കെ സ്ഥിരീകരിക്കാൻ ഇത്രയും സമയമെടുത്തത്? ഒരു യുദ്ധമുണ്ടായാൽ, അടുത്ത ദിവസമാണോ ഈ കാര്യം അറിയേണ്ടത്" മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തകർച്ചയുടെ കാരണം അന്വേഷിക്കുകയാണെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ഒന്നിന് പകരം നാല്: ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും

ജപ്പാന് നേരെ മിസൈൽ തൊടുത്ത് ഉത്തരകൊറിയ, പരിഭ്രാന്തരായി ജനങ്ങൾ, മിസൈൽ സമുദ്രത്തിൽ പതിച്ചു

Follow Us:
Download App:
  • android
  • ios