Asianet News MalayalamAsianet News Malayalam

നാല് ദിവസത്തിനുള്ളില്‍ കൊവിഡ് ഭേദമാക്കുന്ന മരുന്ന് സംയുക്തം നിര്‍മ്മിച്ചതായി ബംഗ്ലദേശിലെ വിദഗ്ധര്‍

നാലു ദിവസത്തിനുള്ളില്‍ രോഗികളിലെ വൈറസ് ബാധ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം. 

Bangladeshi medical team claims treatment using anti-parasite drug can cure covid with out side effects
Author
Dhaka, First Published May 22, 2020, 11:06 PM IST

ദില്ലി: പാര്‍ശ്വഫലങ്ങള്‍ ഒന്നുംകൂടാതെ ആന്‍റി പാരസൈറ്റ് മരുന്നിന്‍റേയും ആന്‍റി ബയോട്ടിക്കിന്‍റേയും സംയുക്തം കൊവിഡ്  വിമുക്തരാക്കാന്‍ സഹായിക്കുമെന്ന വാദവുമായി ബംഗ്ലദേശിലെ ആരോഗ്യ വിദഗ്ധര്‍. നാലു ദിവസത്തിനുള്ളില്‍ രോഗികളിലെ വൈറസ് ബാധ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം. 

ബംഗ്ലാദേശ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ എം ഡി താരേക് അലാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് കണ്ടെത്തല്‍.  ഡോക്സി സൈക്ലിനും ഐവര്‍മെക്ടിനും തമ്മിലുള്ള സംയുക്തമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ ചികിത്സ ലഭിച്ച അറുപത് രോഗികളും വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയെന്നാണ് ഡോ അലാം അവകാശപ്പെടുന്നത്. കൊറോണ വൈറസിന്‍റെ കോശങ്ങളിലെ വളര്‍ച്ച തടയാന്‍ ഐവെര്‍മെക്ടിന് സാധിക്കുമെന്ന് ഏപ്രില്‍ ആദ്യം നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതായാണ് ഇവര്‍ പിടിഐയോട് വ്യക്തമാക്കിയത്. 

കൊവിഡ് 19 നെ നേരിടാന്‍ കൃത്യമായ മരുന്ന് ഇനിയും കണ്ടെത്താത്ത സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധരുടെ ഈ നിരീക്ഷണം പുറത്ത് വരുന്നത്. കൊവിഡ് വ്യാപനം ആഗോള തലത്തില്‍ നിയന്ത്രണാതീതമായി പടരുന്നതോടെ മരുന്ന് ഗവേഷണങ്ങള്‍ വിവിഡ രാജ്യങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios