ടെക്‌സാസ്: യുഎസിലെ ടെക്‌സാസില്‍ ജനവാസ മേഖലയിലുടെ അലഞ്ഞുതിരിഞ്ഞ് ബംഗാള്‍ കടുവ. കടുവക്കായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഉടമ കടുവയെ കൊണ്ടുപോയതായി പ്രദേശവാസികള്‍ പറഞ്ഞു. കടുവയുടെ ഉടമയെന്ന് സംശയിക്കുന്ന 26കാരനായ വിക്ടര്‍ ഹ്യൂഗോ ക്യുവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ കടുവയെ വളര്‍ത്തുന്നില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റിലായ 26കാരന്റെ ഹൂസ്റ്റണിലെ വസതിയില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ വളര്‍ത്തുന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.

എന്നാല്‍, ഇയാള്‍ വാടകക്കെടുത്ത വീട്ടിലാണ് കടുവയെ വളര്‍ത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കടുവ ജനവാസ മേഖലയിലൂടെയും വീടുകള്‍ക്ക് സമീപത്തുകൂടെയും റോന്തുചുറ്റുന്ന ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona