Asianet News MalayalamAsianet News Malayalam

child abuse| പുരോഹിതരുടെ ലൈംഗിക പീഡനങ്ങളിൽ പ്രായശ്ചിത്തം, ദേവാലയത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് ബിഷപ്പുമാർ

തന്റെ ചെറുപ്പത്തിൽ പുരോഹിതനിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്ന പുരോഹിതനായ ഫാദർ ജീൻ മാരി ഡെൽബോസ് ചടങ്ങ് ബഹിഷ്കരിച്ചു. 

Bishops of France Kneel In Penance For Child Sex Abuse By Church
Author
Paris, First Published Nov 7, 2021, 11:07 AM IST

പാരിസ്: 1950 മുതൽ 216000 കുട്ടികളെയാണ് കത്തോലിക്കാ പുരോഹിതർ (Catholic clergy) പീഡിപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് കുറച്ചൊന്നുമല്ല ഫ്രാൻസിനെ (France) പിടിച്ചുലച്ചത്. ഇത് നാണക്കേടിന്റെ നിമിഷമെന്നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ പ്രതികരിച്ചത്. ഇതിനിടെ ശനിയാഴ്ച ലൂർദ് ദേവാലയത്തിൽ (Shrine of Lourdes) വച്ച്  മുട്ടുകുത്തിന്ന് ഫ്രാൻസിലെ കത്തോലിക്കാ സഭയിലെ മുതിർന്ന അംഗങ്ങൾ പ്രായശ്ചിത്തം ചെയ്തു. പതിറ്റാണ്ടുകളായി കുട്ടികളെ ദുരുപയോഗം (Child Sexual Abuse) ചെയ്ത സംഭവത്തിൽ ബിഷപ്പുമാർ സഭയുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് ഇത്. 

എന്നാൽ ലൈംഗിക പീഡനത്തെ അതിജീവിച്ചവരിൽ  ചിലരും- അവരെ പിന്തുണയ്ക്കുന്ന സാധാരണ അംഗങ്ങളും നഷ്ടപരിഹാരത്തിന്റെയും സഭയുടെ സമഗ്രമായ പരിഷ്കരണത്തിന്റെയും വിശദാംശങ്ങൾക്കായി തങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായ ലൂർദിൽ, വിതുമ്പുന്ന കുട്ടിയുടെ മുഖം പ്രതിനിധീകരിക്കുന്ന ഒരു ശിൽപത്തിന്റെ ചിത്രത്തിന്റെ അനാച്ഛാദനത്തിൽ 120 ഓളം ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും സാധാരണക്കാരും ഒത്തുകൂടി.

അതിജീവിച്ചവരുടെ അഭ്യർഥന മാനിച്ച്, ചടങ്ങുകൾക്ക് പുരോഹിതന്മാർ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല. ഫോട്ടോ ഉൾക്കൊള്ളുന്ന ചുമർ അതിജീവിച്ചവരുടെ "ഓർമ്മയുടെ ഇടം" ആയി വർത്തിക്കും. ദുരുപയോഗത്തിന് ഇരയായ ഒരാളാണ് ഈ ഫോട്ടോ എടുത്തത്. അതിജീവിച്ച മറ്റൊരാൾ വായിച്ച ഒരു ഖണ്ഡികയിൽ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകൾ വിശദമായി വിവരിച്ചിരുന്നു. 

അതേസമയം ലൈംഗികാതിക്രമം നേരിട്ടവരിൽ പലരും ചടങ്ങിൽ നിന്ന് വിട്ട് നിന്നു. തങ്ങൾക്ക് നീതിയാണ് വേണ്ടതെന്ന് ഇവർ പ്രതികരിച്ചു. തന്റെ ചെറുപ്പത്തിൽ പുരോഹിതനിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്ന പുരോഹിതനായ ഫാദർ ജീൻ മാരി ഡെൽബോസ് ചടങ്ങ് ബഹിഷ്കരിച്ചു. തന്നെ ലൈംഗികമായി ഉപയോഗിച്ച പുരോഹിതനെ ശിക്ഷിക്കുയാണ് വേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഫ്രാന്‍സിനെ പിടിച്ചുലച്ച അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്...

1950 മുതൽ 216000 കുട്ടികളെയാണ് കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. സഭയിലെ താഴ്ന്ന തട്ടിലുള്ളവർ പീഡിപ്പിച്ചതിന്റെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 330000 കടക്കുമെന്നും ഒരു സ്വതന്ത്ര അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. കണക്കുകൾ വളരെ വലുതായിരുന്നുവെന്ന് അന്വേഷണ സംഘം തലവൻ ജീൻ മാർക്ക് സോവ്.. 

പുറത്തുവന്ന കണക്കുകൾ നാണം കെടുത്തുന്നതും ഭീതിതവുമാണെന്നും മാപ്പ് നൽകണമെന്നുമായിരുന്നു ഫ്രഞ്ച് സഭയുടെ ആദ്യ പ്രതികരണം. ഫ്രാൻസിന്റെ ചരിത്രത്തിലെ വഴിത്തിരിവാകും ഈ റിപ്പോർട്ടെന്ന് പീഡിപ്പിക്കപ്പെട്ടവരിലൊരാൾ പ്രതികരിച്ചു. തങ്ങളുടെ നടപടികളെ പുനർവിചിന്തനം ചെയ്യാനുള്ള സമയമാണ് കത്തോലിക്കാ സഭയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. റോമൻ കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ ഏറ്റവും ഒടുവിലായി ഉയർന്ന ലൈംഗികാതിക്രമത്തെ റിപ്പോർട്ട് അടിവരയിടുന്നു. 

2018 ൽ ഫ്രഞ്ച് കത്തോലിക്കാ സഭയാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്. ആക്രമിക്കപ്പെട്ടവർ, അഭിഭാഷകർ, പുരോഹിതർ, പൊലീസ്, സഭയിലെ രേഖകൾ എന്നിവയിലൂടെയെല്ലാം കടന്നുപോയി രണ്ടര വർഷം എടുത്താണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. 2രണ്ടായിരാമാണ്ട് വരെ ആക്രമിക്കപ്പെട്ടവരോട് ക്രൂരമായ ഇടപെടലാണ് സഭയ്ക്കുണ്ടായിരുന്നതെന്ന് ജീൻ മാർക്ക് സോവ് പറഞ്ഞു. 

ആകെയുള്ള 115000 പേരിൽ 29000 മുതൽ 32000 ഓളം പീഡകരുടെ തെളിവുകൾ കമ്മീഷന് ലഭിച്ചു. ഇത് ഒരു പക്ഷേ വളരെ കുറവായിരിക്കുമെന്നും കമ്മീഷൻ പറയുന്നു.  പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരിൽ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

60 ശതമാനത്തോളം പേരാണ് ആക്രമണത്തിന് ശേഷമുള്ള അവരുടെ മാനസ്സിക ലൈംഗിക ജീവിതത്തെ ആ സംഭവങ്ങൾ പ്രയാസകരമാക്കിയെന്ന് വെളിപ്പെടുത്തിയത്. സഭയുടെ സംസ്കാരത്തിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം. അതിക്രമങ്ങൾ തുറന്ന് പറഞ്ഞാൽ അത് മൂടി വയ്ക്കുന്നതിൽ മാറ്റം വരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. അടുത്തിടയായി ഫ്രാൻസിസ് മാർപ്പാപ്പ റോമൻ കത്തോലിക്കാ സഭയുടെ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ലൈംഗികാതിക്രമം ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഇത് നാണക്കേടിന്റെ നിമിഷമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ഇത് നാണക്കേടിന്റെ നിമിഷമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനില്‍ നടന്ന പ്രതിവാര പൊതുപരിപാടിയില്‍ പറഞ്ഞു. ഫ്രാന്‍സില്‍ കുട്ടികള്‍ക്കെതിരായി  പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനം കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ കഴിവുകേടില്‍ നാണവും ദു:ഖവും തോന്നുന്നതായി മാര്‍പ്പാപ്പ പറഞ്ഞു.  ''പീഡന ഇരകള്‍ കടന്നുപോയ പീഡാകരമായ അനുഭവങ്ങളില്‍ എന്റെ ദു:ഖവും വേദനയും നാണക്കേടും അറിയിക്കുന്നു. ഇത്രകാലവും തുടര്‍ന്ന സഭയുടെ കഴിവുകേടിലുള്ള എന്റെ നാണക്കേട്, നമ്മുടെ നാണക്കേട്''- എന്നായിരുന്നു മാർപ്പാപ്പയുടെ വാക്കുകൾ. 

Follow Us:
Download App:
  • android
  • ios