മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ തനിക്കെതിരെ 251 കേസുകൾ എടുത്തത് അദ്ദേഹം, പാർട്ടിക്ക് പൂർണ്ണമായി വിധേയനായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണൻ. ഫലിതം കേട്ടാൽ ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയനെന്നും എന്നും പാർട്ടിക്ക് വിധേയനാണെന്നും അദ്ദേഹം പറഞ്ഞു. പി എസ് സി ചെയർമാൻ എന്ന നിലയിൽ അദ്ദേഹവുമായുള്ള ബന്ധം വളരെ ഹൃദ്യമായിരുന്നു. എനിക്ക് ശേഷം ചെയർമാനായി വന്ന മാന്യവ്യക്തിയെ മുഖ്യമന്ത്രി പിണറായിക്ക് നേരിൽ പരിചയപ്പെടുത്തി കൊടുത്തതും ഞാൻ ആയിരുന്നു. അക്കാര്യത്തിൽ എൻ്റെ അഭിപ്രായം അദ്ദേഹം തേടിയിരുന്നു. നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഒരു സഹായത്തിനും ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. 

പെൻഷൻ ആനുകൂല്യത്തിന് വേണ്ടി സർക്കാരുമായി കേസ് നടത്തിക്കൊണ്ടിരിക്കുന്നു. ശബരിമല ആചാര സംരക്ഷണത്തിൻ്റെ പേരിൽ 251 ക്രിമനൽ കേസിൽ എന്നെ പ്രതിയാക്കിയതും അദ്ദേഹം തന്നെയാണ്. 2008 ഡിസംബറിൽ ഞാൻ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയതിൽ എൻ്റെ സുഹൃത്തുക്കളായ എം എ ബേബിയും ഡോക്ടർ തോമസ് ഐസക്കും ക്ഷുഭിതരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്നതിന്, ഉത്തരം മോഹൻലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിൽ ഉണ്ട്. അദ്ദേഹം പാർട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയായതിനാലാണ് തനിക്കെതിരെ കേസ് നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.