ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്

കൈറോ: ഈജിപ്തിലെ ഗിസ പിരമിഡുകൾക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ 17 വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. ഗ്രാന്റ് ഈജിപ്തിൻ മ്യൂസിയത്തിന് സമീപമാണ് സഫോടനം നടന്നത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ പിന്നിൽ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളെന്നാണ് സംശയം. കഴിഞ്ഞ ഡിസംബറിൽ ഗിസ പിരമിഡിനു സമീപമുണ്ടായ പൊട്ടിത്തെറിയിൽ 4പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.