സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരങ്ങള്‍. കറാച്ചി സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സ്ഫോടനമുണ്ടായത്.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി സര്‍വ്വകലാശാലയ്ക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പാക് മാധ്യമമായ ‍ഡോണ്‍ ന്യൂസ് ടിവിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരങ്ങള്‍. കറാച്ചി സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സ്ഫോടനമുണ്ടായത്. ഒരു വെള്ള വാന്‍ അഗ്നിക്കിരയാകുന്നതും പുക ഉയരുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Scroll to load tweet…