വാഷിങ്ടൺ: അമേരിക്കയിൽ മുപ്പത് വർഷം മുമ്പ് കാമുകിയെ തീകൊളുത്തിക്കൊന്ന കേസിലെ അന്ധനായ പ്രതിയെ തൂക്കിക്കൊന്നു. ലോറി ഹാൽ എന്ന ലീ ഹാലിനെ (52)യാണ് വ്യാഴാഴ്ച തൂക്കിലേറ്റിയത്. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം.

1991ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറിനുള്ളിൽ ഇരിക്കുകയായിരുന്ന കാമുകിയെ ജീവനോടെയാണ് ലീ കത്തിച്ച് കൊന്നത്. കാർ ലോക്കാക്കിയതിന് ശേഷം കാറിനുമുകളിൽ പെട്രോൾ ഒഴിക്കുകയും പിന്നീട് തുടർന്ന് ലൈറ്റർ ഉപയോ​ഗിച്ച് തീകൊളുത്തുകയുമായിരുന്നു. കേസിൽ ലീയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ടെന്നസിലെ സുപ്രീം കോടതി ലീയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

രാവിലെ ഏഴരയോടുകൂടിയാണ് ലീയെ തൂക്കിലേറ്റിയത്. വിദ്യുച്ഛക്തി ഉപയോ​ഗിച്ചുള്ളതും ലെതൽ ഇഞ്ചക്ഷൻ ഉപയോ​ഗിച്ചുള്ളതുമായ വധശിക്ഷയായിരുന്നു ലീയ്ക്ക് മുന്നിൽ കോടതി നീട്ടിയിരുന്നത്. ഇതിൽ വിദ്യുച്ഛക്തി ഉപയോഗിച്ചുള്ള വധശിക്ഷയായിരുന്നു ലീ തെരഞ്ഞെടുത്തത്.

​ഗ്ലൂക്കോമ മൂലം കാഴ്ച നഷ്ടപ്പെട്ട അന്ധനായ വ്യക്തിയെ തൂക്കി ‌കൊല്ലുന്നത് മനുഷ്യതരഹിതമാണെന്നായിരുന്നു കോടതിയിൽ ലീയുടെ അഭിഭാഷകന് വാദിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ലീയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ടെന്നസിലെ ​ഗവർണർ ബിൽ അഭിഭാഷകന്റെ ഹർജി തള്ളുകയായിരുന്നു.