വധശിക്ഷ നൽകാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
ബന്ദർ സെറി ബഗവൻ: സ്വവർഗ ബന്ധത്തിന് വധശിക്ഷ നൽകാനുള്ള തീരുമാനം മരവിപ്പിച്ച് ബ്രൂണയ് സുൽത്താൻ ഹസനൽ ബോൽക്കിയ. നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണങ്ങളും ഉത്കണ്ഠകളും വളർന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടത്തിയ ടിവി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വധശിക്ഷ നൽകാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഹോളിവുഡ് സൂപ്പർതാരം ജോർജ് ക്ലൂണി, ഇതിഹാസഗായകൻ എൽട്ടൺ ജോൺ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ലോകമെങ്ങുമുള്ള ബ്രൂണയ് സുൽത്താന്റെ ഹോട്ടലുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം അടക്കം നൽകിയിരുന്നു. കഴിഞ്ഞ മാസമാണ് രാജ്യത്ത് ശരിയത്ത് നിയമം ബാധകമാക്കി ശിക്ഷ നൽകാനുള്ള തീരുമാനം എടുത്തത്.
