Asianet News MalayalamAsianet News Malayalam

നിയന്ത്രണം വിട്ട ജീപ്പിനെ ഇടിച്ചുതെറുപ്പിച്ച് കാര്‍; കൈക്കുഞ്ഞുമായി ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ഫീനിക്സ് പൊലീസ് പുറത്തുവിട്ടു. കാറിലെത്തിയവര്‍ മാലാഖയെപ്പോലെ അവരുടെ ജീവന്‍ രക്ഷിച്ചുവെന്നാണ് വീഡിയോക്ക് നല്‍കിയ കുറിപ്പ്. 

car collision helps the lives of three
Author
Arizona, First Published Oct 25, 2019, 4:30 PM IST

അരിസോണ: അരിസോണയിലെ ഫീനിക്സിലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുകയായിരുന്ന ദമ്പതികളും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിലൂടെ കുഞ്ഞുമായി നടക്കുകയായിരുന്ന ഇവര്‍ക്ക് നേരേക്ക് പാഞ്ഞുവന്ന ജീപ്പിന് മുകളില്‍ മറ്റൊരു കാറുവന്നിടിച്ചതാണ് മൂവരുടെയും ജീവന്‍ രക്ഷിച്ചത്. 

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ഫീനിക്സ് പൊലീസ് പുറത്തുവിട്ടു. കാറിലെത്തിയവര്‍ മാലാഖയെപ്പോലെ അവരുടെ ജീവന്‍ രക്ഷിച്ചുവെന്നാണ് വീഡിയോക്ക് നല്‍കിയ കുറിപ്പ്. 

മദ്യപിച്ചാണ് ജീപ്പിലെ ഡ്രൈവര്‍ വാഹനമോടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ അമിത വേഗത്തില്‍ പാഞ്ഞുവരുന്നതും  ദമ്പതികളെ ഇടിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതിന് അടുത്ത നിമിഷം പാഞ്ഞുവന്ന കാര്‍ ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 13 സെക്കന്‍റ് വീഡിയോയില്‍ ഇത് വ്യക്തമായി കാണാം. 

എണസ്റ്റോ ഒട്ടന്‍സോ ഒവെസോ എന്നയാളാണ് ജീപ്പ് ഓടിച്ചിരുന്നത്. 28 കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

കറിലെത്തിയ ഷാനന്‍ വീവര്‍ എന്ന 27 കാരിക്ക് പൊലീസ് നന്ദി പറഞ്ഞു. ''ആ കൂട്ടിയിടി മൂന്ന് കാല്‍നടയാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു''വെന്ന് അവര്‍ കുറിച്ചു. ''ഞങ്ങള്‍ എല്ലാവരും ജീവിച്ചിരിക്കുന്നുവെന്നതില്‍ സന്തോഷമുണ്ട്'' എന്ന്  ഷാനന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios