Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം: ലോക ആരോഗ്യ സംഘടനയുടെ മേല്‍ നോട്ടത്തിലാണെങ്കില്‍ അന്വേഷണമാവാം; നിലപാട് അറിയിച്ച് ചൈന

കൊവിഡ് ഉത്ഭവവും വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സമ്മേളനത്തില്‍ ചൈനക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രമേയം പാസാക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
 

china says supports WHO led probe on Coronavirus origin
Author
Beijing, First Published May 18, 2020, 10:46 PM IST

ബീജിംഗ്: ലോകാരോഗ്യ സംഘടന നേതൃത്വം നല്‍കുന്ന അന്വേഷണങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങാണ് നിലപാട് അറിയിച്ചത്. ലോകാരോഗ്യ സമ്മേളനത്തിലെ വീഡിയോ കോണ്‍ഫറന്‍സിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കൊവിഡ് നിയന്ത്രണ വിധേയമായതിന് ശേഷം മാത്രം അന്വേഷണം മതിയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ അന്വേഷണം വേണമെന്ന ലോക രാജ്യങ്ങളുടെ ആവശ്യത്തിന് മറുപടിയായിട്ടാണ് ചൈന നിലപാട് വ്യക്തമാക്കിയത്. കൊവിഡ് ഉത്ഭവവും വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സമ്മേളനത്തില്‍ ചൈനക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രമേയം പാസാക്കാനിരിക്കെയാണ് ചൈന അന്വേഷണത്തിന് അനുകൂലമായത്. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായാണ് അന്വേഷണത്തില്‍ ചൈന അനുകൂല നിലപാട് സ്വീകരിച്ചത്. 

കൊവിഡ് 19 ഉത്ഭവത്തെ സംബന്ധിച്ച് ചൈനക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ലോകാരോഗ്യ സമ്മേളനത്തില്‍ ഇന്ത്യയടക്കം നൂറിലേറെ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയാണ് കൊവിഡ് വ്യാപനത്തില്‍ ചൈനക്കെതിരെ ആദ്യം രംഗത്തെത്തിയത്.

Follow Us:
Download App:
  • android
  • ios