Asianet News MalayalamAsianet News Malayalam

ഹോങ്കോംഗ് സ്വദേശികള്‍ക്ക് പൌരത്വം നല്‍കാനുള്ള ബ്രിട്ടന്‍റെ നീക്കത്തിനെതിരെ ചൈന

ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്പോര്‍ട്ടുള്ള ഹോങ്കോംഗുകാര്‍ക്ക് പൌരത്വം നല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട്. 300000 പേരാണ് നിലവില്‍ ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്പോര്‍ട്ടുള്ള ഹോങ്കോംഗുകാര്‍. 2.9 ദശലക്ഷം ആളുകള്‍ക്ക് ഈ പാസ്പോര്‍ട്ടിന് അര്‍ഹതയുണ്ടെന്നാണ് ഹോങ്കോംഗിലെ കോണ്‍സുലേറ്റ് ജനറല്‍ വിശദമാക്കുന്നത്. 

Chinawarned the UK against offering citizenship to Hong Kong residents
Author
Beijing, First Published Oct 24, 2020, 12:36 PM IST

ഹോങ്കോംഗ് സ്വദേശികള്‍ക്ക് പൌരത്വം നല്‍കിയ യുണൈറ്റഡ് കിംഗ്ടത്തിനെതിരെ ചൈന. ഉടന്‍ തെറ്റ് തിരുത്തണമെന്നാണ് ബ്രിട്ടനോട് ചൈന വെള്ളിയാഴ്ച ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ ഏര്‍പ്പെടുത്താനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്പോര്‍ട്ടുള്ള ഹോങ്കോംഗുകാര്‍ക്ക് പൌരത്വം നല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട്.

300000 പേരാണ് നിലവില്‍ ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്പോര്‍ട്ടുള്ള ഹോങ്കോംഗുകാര്‍. 2.9 ദശലക്ഷം ആളുകള്‍ക്ക് ഈ പാസ്പോര്‍ട്ടിന് അര്‍ഹതയുണ്ടെന്നാണ് ഹോങ്കോംഗിലെ കോണ്‍സുലേറ്റ് ജനറല്‍ വിശദമാക്കുന്നത്. ഈ വിഷയത്തില്‍ ചൈന ഇതിന് മുന്‍പും നിലപാട് വ്യക്തമാക്കിയതാണെങ്കില്‍ കൂടിയും ഹോങ്കോംഗും ചൈനയും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളില്‍  ബ്രിട്ടന്‍റെ ഇടപെടല്‍ തുടരുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിക്കുന്നു.

തുടര്‍ച്ചയായി ബ്രിട്ടന്‍ വാക്കുകള്‍ തെറ്റിക്കുന്നതിനാല്‍ ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്പോര്‍ട്ട് ഒരു യാത്രാ രേഖയാക്കാന്‍ സാധിക്കുമോയെന്ന കാര്യം ചൈന പരിഗണിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വിശദമാക്കുന്നു. ബ്രിട്ടന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ചൈന വ്യക്തമാക്കി. ഉടന്‍ തന്നെ തെറ്റ് തിരുത്തണമെന്നാണ് ബ്രിട്ടനോട് ആവശ്യപ്പെടുന്നത്. രാഷ്ട്രീയപരമായ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് ബ്രിട്ടന്‍റേതെന്നുമാണ് ചൈന ആരോപിക്കുന്നത്.

പൊതുവായി ഇത്തരം പ്രഖ്യാപനം നടത്തിയതോടെ ബ്രിട്ടണ്‍ അവരുടെ വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെന്നും ചൈന ആരോപിക്കുന്നു. 2021ഓടെ പത്ത് ലക്ഷം ബാങ്കോംഗുകാര്‍ക്ക് ബ്രിട്ടനില്‍ താമസിക്കാനാവുമെന്നാണ് ബ്രിട്ടന്‍ വിശദമാക്കുന്നത്.  

Follow Us:
Download App:
  • android
  • ios