Asianet News MalayalamAsianet News Malayalam

ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്, ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ഗാസ്സ ആശുപത്രിയിലെ ​ഇസ്രയേലിന്റെ ബോംബാക്രമണത്തെ അപലപിച്ചാണ് ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനെ പിന്തുണയ്ക്കും വിധം നൊസിമ ഹുസൈനോവ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റിട്ടത്. 

Citibank Employee Nozima Husainova Fired Over Anti Israel Post vkv
Author
First Published Oct 20, 2023, 7:00 PM IST

ന്യൂയോർക്: ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റിട്ട ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സിറ്റി ബാങ്കിലെ ജീവനക്കാരി നൊസിമ ഹുസൈനോവയെ ആണ് എക്സ് പോസ്റ്റിന് പിന്നാലെ പിരിച്ച് വിട്ടത്. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനെ പിന്തുണച്ചായിരുന്നു പോസ്റ്റ്. ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കിയതിൽ ഒരു അദ്ഭുതവും തോന്നുന്നില്ലെന്ന് അർത്ഥമാക്കുന്ന പോസ്റ്റിനെതിരെ എക്സിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഗാസ്സ ആശുപത്രിയിലെ ​ഇസ്രയേലിന്റെ ബോംബാക്രമണത്തെ അപലപിച്ചാണ്  ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനെ  നൊസിമ ഹുസൈനോവ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടത്.   എന്തുകൊണ്ടാണ് ഹിറ്റ്‌ലർ ഇവരിൽ നിന്നെല്ലാം രക്ഷപ്പെടാൻ ആഗ്രഹിച്ചത് എന്നതിൽ അതിശയിക്കാനില്ല എന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം. പോസ്റ്റിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. സിറ്റി ബാങ്കിനെ ടാഗ് ചെയ്ത് നിരവധി വിയോയജനകുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ ജീവനക്കാരിയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടെന്നും ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സിറ്റി ബാങ്ക് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെ പ്രതികരിച്ചു.

ഇസ്രയേലിനെതിരായ പരാമർശവും വിദ്വേഷപരമായ പരാമർശത്തെയും അപലപിക്കുന്നതായും ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായും ബാങ്ക് പിന്നീട് അറിയിച്ചു. ഇത്തരം ആളുകളെ ബാങ്കിൽ വെച്ച് പൊറുപ്പിപ്പിക്കില്ലെന്നും ബാങ്ക് അധികൃതർ പ്രതികരിച്ചു.  ബാങ്ക് ശരിയായ നടപടിയെടുത്തുവെന്നാണ് നിരവധി പേർ ഈ തീരുമാനത്തെ പിന്തുണച്ച്  അഭിപ്രായപ്പെട്ടത്. 

അതേസമയം ഗാസക്കെതിരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയുടെ അൽ നഗരമായ അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികൾക്ക് പുറമേ, അഭയാർത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേൽ ഷെൽ ആക്രമണം നടത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read More : '63 കാരനായ അച്ഛന് 30 കാരി ലിവ് ഇൻ പാർട്ണർ'; ഉടക്കി മകൻ, യുവതിയെയും മുത്തച്ഛനെയും കൊന്നു, അച്ഛന് കുത്തേറ്റു

Follow Us:
Download App:
  • android
  • ios