ചൈന: കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ പതിനഞ്ച് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൈനയിലെ ഷാങ്സി പ്രവിശ്യയിലാണ് തിങ്കളാഴ്ച ഉച്ചയോടെ സ്ഫോടനം നടന്നത്. ചൊവ്വാഴ്ച രാവിലെയോടെ രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. 11 പേർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടെന്നും സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

ഏറ്റവും വിപുലമായ ഖനികളുള്ളത് ചൈനയിലാണ്. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതൽ ഖനി അപകടമരണങ്ങൾ സംഭവിക്കുന്നതു ചൈനയിലാണ്. ആ​ഗോളതലത്തിൽ സംഭവിക്കുന്ന ഖനി അപകടമരണങ്ങളിൽ എൺപത് ശതമാനവും ചൈനയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.