Asianet News MalayalamAsianet News Malayalam

എഴുപത്തിയേഴായിരം കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

ഹാംബര്‍ഗ് തുറമുഖത്ത് രണ്ട് ആഴ്ചമുന്‍പ് എത്തിയ കണ്ടെയ്നര്‍ സംശയത്താല്‍ പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത് എന്നാണ് കസ്റ്റംസ് പറയുന്നത്.

Cocaine worth 1bn seized in Germany biggest haul
Author
Germany, First Published Aug 2, 2019, 9:40 PM IST

ഹാംബര്‍ഗ്: ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. 4.5 ടണ്‍ കൊക്കെയ്ന്‍ ആണ് ജര്‍മ്മനിയെ വടക്കന്‍ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ നിന്നും ജര്‍മ്മന്‍ അധികൃതര്‍ പിടിച്ചെടുത്തത്. ഇതിന് ഏതാണ്ട് 1.11 ബില്ല്യണ്‍ യൂറോ അതായത് 77,40,90,00,000 രൂപ വിലവരും എന്നാണ് കണക്കുകൂട്ടല്‍.

ഹാംബര്‍ഗ് തുറമുഖത്ത് രണ്ട് ആഴ്ചമുന്‍പ് എത്തിയ കണ്ടെയ്നര്‍ സംശയത്താല്‍ പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത് എന്നാണ് കസ്റ്റംസ് പറയുന്നത്. ഉറോഗ്യന്‍ തലസ്ഥാനം മോണ്ടിവീഡിയോയില്‍ നിന്നും വന്നതാണ് കണ്ടെയ്നര്‍. ഇത് ബെല്‍ജിയം തലസ്ഥാനം ആന്‍റിവെര്‍പ്പിലേക്ക് കൊണ്ടുപോകാന്‍ ഇരിക്കുകയായിരുന്നു. 

കണ്ടെയ്നറില്‍ സോയാബിന്‍ ആണെന്നാണ് ഔദ്യോഗിക രേഖകളില്‍ ഉണ്ടായിരുന്നത്. 221 കറുത്ത സ‌‌ഞ്ചികളില്‍ 4200 പാക്കറ്റുകളായാണ് കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നത്. അധികൃതര്‍ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

ജര്‍മ്മനിയില്‍ ഒറ്റ റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരമാണിത്. ഹാംബര്‍ഗ് പ്രോസിക്യൂട്ടര്‍ ഓഫീസ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറിന്‍റെ ഉത്ഭവവും, എവിടെ പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും - പ്രദേശിക മാധ്യമങ്ങളോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ എടുത്തും, കനത്ത സുരക്ഷയിലും നിയമപരമായും പിടിച്ചെടുന്ന കൊക്കെയ്ന്‍ നശിപ്പിക്കും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍  അറിയിച്ചു.

Follow Us:
Download App:
  • android
  • ios