മോസ്‌കോ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് നല്‍കി റഷ്യന്‍ കമ്പനി. അലൂമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്പനിയായ റ്റാറ്റ്‍പ്രോഫാണ് ഇത്തരത്തില്‍ ഒരു തീരുമാനം പുറപ്പെടുവിച്ചത്.

ജീവനക്കാര്‍ ഫോര്‍മല്‍ വേഷങ്ങള്‍ ധരിച്ച് ഓഫീസിലെത്തണമെന്ന കാലങ്ങളായി തുടരുന്ന രീതിക്ക് മാറ്റം വരുത്താനാണ് 'ഫെമിനിറ്റി മാരത്തണ്‍' എന്ന പേരിലുള്ള ക്യാമ്പയിന് കമ്പനി മുന്‍കൈയ്യെടുക്കുന്നത്. 

പുതിയ നിര്‍ദ്ദേശമനുസരിച്ച് മുട്ടിന് മുകളിലുള്ള പാവാട ധരിച്ച് ഓഫീസിലെത്തിയ വനിതാ ജീവനക്കാരിക്ക് ശമ്പളത്തിന് പുറമെ 100 റൂബിള്‍ അധികം കൊടുത്തതായി ദി ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 60-ഓളം വനിതാ ജീവനക്കാര്‍ ഇതിനോടകം തന്നെ ക്യാമ്പയിന്റെ ഭാഗമായെന്നും റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നു.