Asianet News MalayalamAsianet News Malayalam

ഷോപ്പിംഗ് മാളിൽ കമിതാക്കളുടെ വിവാഹ അഭ്യർത്ഥന; വൈറലായി വീഡിയോ, പിന്നാലെ അറസ്റ്റും...

ഇറാനിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ചാണ് നിരവധി ആളുകൾ നോക്കിനിൽക്കെ ഇരുവരും പരസ്പരം വിവാഹ അഭ്യാർത്ഥന നടത്തിയത്. ഇവിടെ കൂടി നിന്നവരിൽ ആരോ സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

couple arrested for marriage proposal in public in iran
Author
Tehran, First Published Mar 11, 2019, 5:09 PM IST

ടെഹ്റാൻ: വിവാഹ അഭ്യർത്ഥന വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനാണ് എല്ലാ കാമുകി കാമുകൻമാരും ശ്രമിക്കാറുള്ളത്. പലപ്പോഴും സർപ്രൈസ് അയിട്ടാകും ഓരോ വിവാഹ അഭ്യർത്ഥനകളും നടക്കാറുള്ളത്. അത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കാറുമുണ്ട്. എന്നാൽ ഷോപ്പിംഗ് മാളില്‍ ആളുകള്‍ക്ക് മുന്നില്‍ വച്ച് വിവാഹ അഭ്യർത്ഥന നടത്തിയ കമിതാക്കൾക്ക് എട്ടിന്റെ പണി കിട്ടിരിക്കുകയാണ്. 

couple arrested for marriage proposal in public in iran

ഇറാൻ സ്വദേശികളായ കമിതാക്കളാണ് പൊലീസ് പിടിയിലായത്. വിവാഹ അഭ്യർത്ഥന നടത്തുന്ന ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്. റോസാപ്പൂക്കളുടെ ഇതളുകള്‍ പോലെയുള്ള മോതിരമാണ് ഇരുവരും പരസ്പരം അണിഞ്ഞത്. വിവാഹ അഭ്യര്‍ഥന സ്വീകരിച്ച സ്ത്രീ ഉടന്‍ കാമുകനെ കെട്ടിപ്പിടിക്കുകയും ചെയ്‍തു. ഇതിന് പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്കാരത്തിനും മതത്തിനും നിഷിധമായി പൊരുമാറിയെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios