Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പഞ്ചാബ് പ്രവിശ്യയില്‍ പ്രതിസന്ധി രൂക്ഷം

രോഗവ്യാപനം തടയാന്‍ പാകിസ്ഥാന്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന് റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ നേരിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
 

covid 19: cases rises in Pakistan
Author
Islamabad, First Published Apr 4, 2020, 3:20 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലും കൊവിഡ് 19 കേസുകള്‍ മൂവായിരത്തിനടുത്തേക്ക്. പഞ്ചാബ് പ്രവിശ്യയില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.  രോഗബാധിതരില്‍ പകുതിയും പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 40 മരിച്ചെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 130 പേര്‍ക്ക് രോഗം ഭേദമായി. പഞ്ചാബില്‍ 1072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധ് 839 പേര്‍ക്കും ഖൈബര്‍ പഖ്്തൂണ്‍ക്വ 343, ബലൂചിസ്ഥാന്‍ 175, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ 193, ഇസ്ലാമാബാദ് 75, പാക് അധീന കശ്മീര്‍ 11 എന്നിങ്ങനെയാണ് പാകിസ്ഥാനിലെ കണക്ക്. 

തമിഴ്നാട്ടിൽ ഒരു കൊവിഡ് മരണം കൂടി; നിയന്ത്രണങ്ങൾ കര്‍ശനമാക്കി, പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയവരെ അടിച്ചോടിച്ചു

കഴിഞ്ഞ ദിവസമാണ് കൊവിഡ് വ്യാപനം തടയാന്‍ 20 കോടി ഡോളര്‍ ലോകബാങ്ക് അനുവദിച്ചിരുന്നു. രോഗവ്യാപനം തടയാന്‍ പാകിസ്ഥാന്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന് റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ നേരിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios