വാഷിംഗ്ടണ്‍: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 200542 പേരാണ് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 28.70 ലക്ഷമായി. 8.23 ലക്ഷം പേര്‍ രോഗമുക്തരായി. അമേരിക്കയിലാണ് കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്(52,843). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 650 പേരാണ് അമേരിക്കയില്‍ മരിച്ചത്. പുതിയതായി 4653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 26, 384 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 415378 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

സ്‌പെയിനിലും മരണസംഖ്യ ഉയര്‍ന്നു(22,902). പുതിയതായി 378 മരണങ്ങള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ മരണസംഖ്യ 22,245 ആയി. ബ്രിട്ടനിലും മരണസംഖ്യ 20000 കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 20319 പേരാണ് ബ്രിട്ടനില്‍ ജീവന്‍ വെടിഞ്ഞത്. ചൈനയില്‍ 12 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബെല്‍ജിയം, ബ്രസീല്‍, നെതര്‍ലന്‍ഡ് എനന്നിവിടങ്ങളിലും മരണം ഉയരുകയാണ്. ഇന്ത്യയില്‍ 24,942 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 780 പേര്‍ മരിക്കുകയും ചെയ്തു. 

രോഗം ബാധിച്ച് ആളുകള്‍ മരിക്കുമ്പോഴും അമേരിക്കയില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കാന്‍ തീരുമാനിച്ചു. മേയ് നാലിന് ശേഷം ഇറ്റലിയിലും ലോക്ക്ഡൗണിന് ഇളവുണ്ടായേക്കും. അതിനിടെ രോഗം ഭേദമായര്‍ക്ക് പിന്നീട് രോഗം വരില്ലെന്ന വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു.