വാഷിംങ്ടണ്‍: ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യവിഭാഗത്തിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥൻ. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമാകാൻ കാരണം സർക്കാരിന്റെ അലംഭാവം ആണെന്ന് റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി. ജനുവരിയിൽ തെന്നെ വൈദ്യ ശാസ്ത്ര ഉപകരണങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്‍റ് സമിതി മുന്‍പാകെയാണ് വെളിപ്പെടുത്തൽ. കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള അമേരിക്കൻ സമിതിയുടെ തലവൻ ആയിരുന്ന റിക്ക് ബ്രൈറ്റിനെ കഴിഞ്ഞ മാസം പദവിയിൽ നിന്ന് നീക്കുകയായിരുന്നു.

ചൈനീസ് പ്രസിഡന്‍റ് ചർച്ചക്ക് താത്പര്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന കൊവിഡ് 19 കൈകാര്യം ചെയ്ത രീതിയിൽ കടുത്ത നിരാശയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 14.57 ലക്ഷമായി. മരണസംഖ്യ 86,912 ആയി.