Asianet News MalayalamAsianet News Malayalam

ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​ര്‍ 59 ലക്ഷം പിന്നിട്ടു; 3,62,081 മരണം

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 17.68 ല​ക്ഷം ക​ട​ന്നു. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ 17,68,461 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

COVID 19 situation reports World
Author
Washington D.C., First Published May 29, 2020, 10:35 AM IST

വാഷിംങ്ടണ്‍: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 59 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 59,09,003 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 3,62,081 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 25,81,951 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 17.68 ല​ക്ഷം ക​ട​ന്നു. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ 17,68,461 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,03,330 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 4,98,725 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ്. 37,837 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,69,127 പേ​ർ​ക്കാ​ണ് ബ്രി​ട്ട​നി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ 33,142 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 2,31,732 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ - (​രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം, ബ്രാ​യ്ക്ക​റ്റി​ൽ മ​ര​ണ​സം​ഖ്യ) റ​ഷ്യ-3,79,051 (4,142), ബ്ര​സീ​ൽ-4,38,812 (26,764), സ്പെ​യി​ൻ-2,84,986 (27,119), ഫ്രാ​ൻ​സ്-1,86,238 (28,662), ജ​ർ​മ​നി- 1,82,452 (8,570)

അതേ സമയം കൊവിഡിന്‍റെ രണ്ടാം വരവില്‍ പകച്ച് തെക്കന്‍ കൊറിയ. സോളില്‍ വീണ്ടും ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. അതേ സമയം നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ക്കൊരുങ്ങി ഫ്രാന്‍സ്. ജൂണ്‍ രണ്ടിന് ബാറുകളും റസ്റ്റോറന്‍റുകളും തുറക്കും. മ്യൂസിയങ്ങളും സ്മാരകങ്ങളും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. പൗരന്‍മാര്‍ക്ക് നൂറ് കിലോമീറ്ററിലധികം സഞ്ചരിക്കാനും അനുമതി നല്‍കി. 

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 5 മലയാളികള്‍ കൂടി മരിച്ചു. തിരുവല്ല മുണ്ടമറ്റം സ്വദേശി റിയ എബ്രഹാം കുവൈത്തിലും, കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ധീൻ ദുബായിലും, കായംകുളം കൃഷ്ണപുരം സ്വദേശി ബാബു തന്പി സൗദിയിലും മരിച്ചു. ഷാർജയിൽ തിരുവനന്തപുരം മുട്ടട സ്വദേശി അശ്വനി കുമാറും റിയാദിൽ കുളമുട്ടം സ്വദേശി നിസാമുദ്ദീനും മരിച്ചു. ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 136.

കുവൈത്തിൽ സമ്പൂര്‍ണ്ണ കർഫ്യൂ മെയ് 30ന് അവസാനിക്കും. 31 മുതൽ വൈകീട്ട്​ ആറുമണി മുതൽ രാവിലെ ആറുമണി വരെ കർഫ്യൂ.നീക്കം രാജ്യത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്‍റെ ഭാഗമായെന്ന് പ്രധാനമന്ത്രി. പുതിയ സമയക്രമം എന്നു വരെയെന്ന് വ്യക്തമാക്കിയില്ല.

അതേ സമയം ലോക ടൂറിസം 1950 ന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് യുഎൻ ടൂറിസം ഓർഗനൈസേഷൻ. ഈ വ‌ർഷം 70ശതമാനം തകർച്ച നേരിടും. രാജ്യങ്ങൾ അതിർത്തികൾ തുറന്നാലെ മേഖലയിൽ ഇനി ചലനങ്ങൾ ഉണ്ടാകൂ എന്നും സെക്രട്ടറി ജനറൽ സുറാബ് കാഷ്‍വിലി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios