കൊവിഡ് 19 (കൊറോണവൈറസ്) ബാധയിൽ മരണം 2800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാമം രോഗം ബാധിച്ചവരുടെ എണ്ണം 82000 ആയി ഉയര്‍ന്നു. ഇറ്റലിയിലും കൊവിഡ്19 പടരുകയാണ്. രോഗം ബാധിച്ചവരുടെ എണ്ണം 650 ആയി. അമേരിക്കയിലും ആശങ്ക തുടരുന്നു. 33 പേർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 8400 പേരെ നിരീക്ഷിക്കുകയാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചു. യൂറോപ്പിലെ 11 രാജ്യങ്ങളിലും കൊവിഡ് 19 സാന്നിധ്യം സ്ഥിരീകരിച്ചു. കുവൈത്തിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 43 ആയി. ഒമാനില്‍ ആറാമത്തെയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാൻ സന്ദർശിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോല്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ വൈസ് പ്രസിഡന്‍റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പാകിസ്ഥാന്‍ ഇറാനിലേക്കുള്ള വ്യോമഗതാഗതം നിരോധിച്ചു. പല അറേബ്യന്‍ രാജ്യങ്ങളും ഇറാന്‍ യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.