Asianet News MalayalamAsianet News Malayalam

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക്, അമേരിക്കയിൽ മരണസംഖ്യ 55,000 ആയി

ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോർക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി. 

covid cases surging globally more than one lakh peoples died three countries
Author
New Jersey, First Published Apr 27, 2020, 7:09 AM IST

 
ന്യൂയോർക്ക്: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക്. ആകെ മരണ സംഖ്യ 2.06 ലക്ഷം കടന്നു. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുന്നു. എന്നാൽ, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോർക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആയിരത്തിലേറെപ്പേർ മരിച്ചു. 55,000-ത്തിലധികം പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. ഇറ്റലിയിൽ മരണം ഇരുപത്താറായിരം കടന്നു. സ്പെയിനിലെ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യൻ വൻകരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കോവിഡ് രോഗികളാണുള്ളത്. 

അതേസമയം കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് വന്നതിൻ്റെ ആശ്വാസത്തിലാണ് ബ്രിട്ടൺ. രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 1.52 ലക്ഷമായെങ്കിലും ഇന്നലെ മരണസംഖ്യയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. 1.57 രോ​ഗികളുള്ള ജ‍ർമ്മനിയിൽ ഇതുവരെ 5976 കൊവിഡ് മരണങ്ങളാണ് റിപ്പോ‍‍ർട്ട് ചെയ്തത്. 1.52 ലക്ഷം കൊവിഡ് രോ​ഗികളുള്ള ബ്രിട്ടണിൽ ഇതിനോടകം 20,732 പേർ മരണപ്പെട്ടു. 


 

Follow Us:
Download App:
  • android
  • ios