Asianet News MalayalamAsianet News Malayalam

അമ്പതിനായിരം ജീവന്‍ കവര്‍ന്ന് കൊവിഡ് മഹാമാരി; രോഗ ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു

യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീര്‍ണമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. 

covid death toll rises to fifty thousand cases reach nearly 10 lakh
Author
New York, First Published Apr 2, 2020, 11:12 PM IST

ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ 51,354 ആയി. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു. നിലവില്‍ ഇതുവരെ 1,000,168 ആളുകള്‍ക്ക് രോഗം ബാധിച്ചു. 210,191 ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തരായി. 61,713 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. 

ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,915 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 760 പേര്‍ മരിച്ചു. സ്‌പെയിനില്‍ 10,096 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 709 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 6120 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 

അമേരിക്കയിലും മരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 673 ആളുകള്‍ മരിച്ചതോടെ മരണസംഖ്യ 5775 ആയി. 20,969 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ചൈനയില്‍ പുതുതായി ആറ് പേര്‍ മരിക്കുകയും 35 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇറാനില്‍ മരണസംഖ്യ 3160 ആയി.

ജര്‍മ്മനിയില്‍ മരമസംഖ്യ 1000 കടന്നു. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീര്‍ണമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
 

Follow Us:
Download App:
  • android
  • ios