Asianet News MalayalamAsianet News Malayalam

കൊവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്

ചൈന, വിയറ്റ്നാം, കംബോഡിയ. അടക്കം പല രാജ്യങ്ങളും ആഭ്യന്തര ആവശ്യങ്ങൾ കണക്കിൽ എടുത്തു അരി,ഗോതമ്പ് കയറ്റുമതി നിർത്തി വച്ചിരിക്കുകയാണ്. 

covid may lead to food crisis says United nations
Author
Delhi, First Published Apr 9, 2020, 6:32 AM IST

ജനീവ: കോവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കും എന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഭക്ഷ്യ ഉത്പാദനത്തിൽ മുന്നിൽ നിന്ന രാജ്യങ്ങൾ ലോക്ക്ഡൗണിലായതും, കയറ്റുമതി നിർത്തിയതും ലോകത്തെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് യുഎന്നിന്‍റെ റിപ്പോ‍ർട്ട്.

ദരിദ്ര രാജ്യങ്ങളിലെ 87 ലക്ഷം ആളുകൾക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യ ധാന്യം നൽകിയിരുന്നു. ദാരിദ്ര്യം രൂക്ഷമായ ഇവിടങ്ങളിൽ കോവിഡ്‌ മഹാമാരി വന്നതോടെ ഭക്ഷ്യധാന്യ ശേഖരം ഉറപ്പു വരുത്താൻ യുഎന്നിന് കഴിയാതായി. മൂന്ന് മാസത്തേക്ക് ഉള്ള ഭക്ഷ്യ ധാന്യം ഉടൻ ശേഖരിച്ചാൽ മാത്രമേ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണി മരണം ഒഴിവാക്കാൻ കഴിയൂ എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ഏകദേശം 30 ലക്ഷം മെട്രിക് ടൻ ഭക്ഷ്യധാന്യം എങ്കിലും ഈ ഘട്ടത്തിൽ അടിയന്തരമായി സംഭരിക്കേണ്ടതുണ്ട് എന്നാണ് വിലയിരുത്തൽ. എന്നാൽ ഈ ലക്ഷ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടും എളുപ്പമല്ല. ചൈന, വിയറ്റ്നാം, കംബോഡിയ. അടക്കം പല രാജ്യങ്ങളും ആഭ്യന്തര ആവശ്യങ്ങൾ കണക്കിൽ എടുത്തു അരി,ഗോതമ്പ് കയറ്റുമതി നിർത്തി വച്ചിരിക്കുകയാണ്. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടവും സാമ്പത്തിക ക്ഷ നേരിടുന്ന ലോകം കൊടും പട്ടിണിയിലേക്ക് വീണേക്കാമെന്നാണ് യു എൻ മുന്നറിയിപ്പ്. ഈ ആഗോള ക്ഷാമകാലത്ത് ഒരു തരി വറ്റ് പോലും പാഴാക്കരുതെന്ന പാഠം കൂടിയാണ് ഇത് നമുക്ക് നൽകുന്നത്.

Follow Us:
Download App:
  • android
  • ios