ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം നൽകാനാകില്ലെന്ന് ധനമന്ത്രി അലജാൻഡ്രോ ഗിൽ പറഞ്ഞു. ​ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതിയുടെ വിലയിൽ 25 ശതമാനം വർധനവും പ്രകൃതി വാതകത്തിന്റെ വില വർധനയും വരുത്തി.

ഹവാന: സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഇന്ധനത്തിന് 500 ശതമാനം വില വർധിപ്പിക്കാൻ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ. ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 1 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. ഒരു ലിറ്റർ പെട്രോളിന് 25 പെസോസാണ് വില (20 യുഎസ് സെന്റ്സ്). ഫെബ്രുവരി ഒന്ന് മുതൽ അഞ്ചിരട്ടി വർധിച്ച് 132 പെസോ ആയി ഉയരും. പ്രീമിയം പെട്രോൾ വില 30 ൽ നിന്ന് 156 പെസോ ആയി ഉയരും. കൊവിഡ് പ്രതിസന്ധി, യുഎസ് ഉപരോധം എന്നിവ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്യൂബ നേരിടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്യൂബൻ സമ്പദ്‌വ്യവസ്ഥ 2023-ൽ രണ്ട് ശതമാനം ചുരുങ്ങകയും പണപ്പെരുപ്പം 2023-ൽ 30 ശതമാനത്തിലെത്തുകയും ചെയ്തു. മിക്കവാറും എല്ലാ അവശ്യ സാധനങ്ങൾളും സേവനങ്ങളും സബ്‌സിഡി നിരക്കിൽ നൽകുന്ന ക്യൂബൻ സർക്കാർ, ഇന്ധന വില വർധിപ്പിക്കേണ്ടിവരുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം നൽകാനാകില്ലെന്ന് ധനമന്ത്രി അലജാൻഡ്രോ ഗിൽ പറഞ്ഞു. ​ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതിയുടെ വിലയിൽ 25 ശതമാനം വർധനവും പ്രകൃതി വാതകത്തിന്റെ വില വർധനയും വരുത്തി. ഇന്ധന ഇറക്കുമതിക്ക് കൂടുതൽ വിദേശനാണ്യം ചെലവാക്കേണ്ടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.