റോം: കൊവിഡ് 19 പ്രതിരോധത്തില്‍ ഇറ്റലിയ്ക്ക് സഹായഹസ്തവുമായി ക്യൂബ. കൊവിഡിനെ പ്രതിരോധിക്കാനായി തങ്ങളുടെ വൈദ്യസംഘത്തെ ക്യൂബ ഇറ്റലിയിലേക്ക് അയച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന 52 അംഗ സംഘമാണ് ഇറ്റലിയിലേക്ക് എത്തുന്നത്.  

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ശക്തി പ്രാപിച്ച ഇറ്റലിയിലെ ലോംബാര്‍ഡിലേക്കാണ് മെഡിക്കല്‍ സംഘം എത്തുക. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇറ്റലിക്ക് പുറമെ വെനസ്വേല, നിക്കാരഗ്വ, ജമൈക്ക, സുരിനാം, ഗ്രനേഡ എന്നിവിടങ്ങളിലേക്കും ക്യൂബ തങ്ങളുടെ വൈദ്യസംഘത്തെ അയച്ചിരുന്നു. ഹെയ്തിയില്‍ കോളറയുടെ സമയത്തും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ടപ്പോഴും ക്യൂബ വൈദ്യസംഘങ്ങളെ അയച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക