കുറ്റകൃത്യങ്ങൾക്ക് ഏറ്റവും അനിയോജ്യമായ സൈബർ ഇടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടെലിഗ്രാമിൽ പല പ്രായത്തിലുള്ള സ്ത്രീകളുടെ നഗ്നവും വികൃതവുമായ ചിത്രങ്ങൾ വ്യാപകമായി വിൽപനക്ക് വച്ചിരിക്കുകയാണ്

കൊച്ചി: ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം. ഡീപ് ഫേക്ക് നഗ്ന ചിത്രങ്ങൾ നിർമ്മിക്കുന്ന ബോട്ടുകൾ സജീവം. സ്ത്രീകളുടെ വികല ചിത്രങ്ങൾ വില്പനക്ക് വച്ച് ഗ്രൂപ്പുകൾ. വീടിനുള്ളിലെ സ്വകാര്യതയിൽ നിന്നും ചിത്രങ്ങൾ ടെലഗ്രാമിലെത്തുന്നുണ്ട്. പണം വാങ്ങി ചിത്രങ്ങൾ വിൽക്കുന്നവരിൽ കൗമാരക്കാരുമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. കൊച്ചി സൈബർ പോലീസിൽ രണ്ടുമാസത്തിനിടെ എടുത്തത് 5 കേസുകളാണ്. കുറ്റകൃത്യങ്ങൾക്ക് ഏറ്റവും അനിയോജ്യമായ സൈബർ ഇടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടെലിഗ്രാമിൽ പല പ്രായത്തിലുള്ള സ്ത്രീകളുടെ നഗ്നവും വികൃതവുമായ ചിത്രങ്ങൾ വ്യാപകമായി വിൽപനക്ക് വച്ചിരിക്കുകയാണ്. സഹപാഠികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർഥി അറസ്റ്റിലായ കേസിലും ടെലിഗ്രാമിനുള്ളിലൊളിച്ചിരുന്നായിരുന്നു ക്രിമിനൽ പ്രവർത്തി. ഡീപ് ഫേക് ബോട്ടുകൾ രൂപികരിച്ചും ഗ്രൂപ്പുകളുണ്ടാക്കിയുമെല്ലാമാണ് ചിത്രങ്ങൾ ശേഖരിച്ച് പ്രചരിപ്പിക്കുന്നത്. കൗമാരക്കാരയ വിദ്യാർഥികളടക്കം ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ഭാഗമാണ്.

YouTube video player

മിടുക്കനായി പഠിച്ച് ഡോക്ടറായി സമൂഹത്തെ സേവിക്കേണ്ട ചെറുപ്പക്കാരൻ, നീച മനസുമായി സഹപാഠികളുടെ ചിത്രങ്ങൾ ശേഖരിച്ച് വികൃതമാക്കി ആസ്വദിച്ചു,സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷം എംബിബിഎസ് വിദ്യാർഥി ഏബൽ അഗസ്റ്റിൻ അറസ്റ്റിലായി, സൈബർ ഇടത്തിൽ ഒളിച്ചിരുന്ന് ഏബൽ ചെയ്ത കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന വിദ്യാർഥികളുടെ അന്വേഷണം ഒടുവിൽ ചെന്നെത്തിയത് ടെലിഗ്രാമിലാണ്.അതെ ചിത്രങ്ങൾ പ്രചരിക്കുന്നത് റെഡിറ്റിലും ഇൻസ്റ്റഗ്രാമിലുമെല്ലാമാണെങ്കിലും, പിന്നണിയിൽ നിഗൂഢമായി പ്രവർത്തിക്കുന്നത് ടെലിഗ്രാമാണ്. അങ്ങേയറ്റം മനസാക്ഷി മരവിക്കുന്ന തരത്തിൽ സ്ത്രീകളെ വെറും ശരീരങ്ങൾ മാത്രായി കണ്ട് പ്രവർത്തുന്ന നൂറുകണക്കിന് ഡീപ് ഫേക്ക് ബോട്ടുകളും, ഗ്രൂപ്പുകളുമുണ്ട് ടെലിഗ്രാമിനുള്ളിൽ. നേരത്തെ ചിത്രങ്ങൾ മാത്രമാണ് പ്രചരിപ്പിച്ചതെങ്കിൽ ഇന്ന് ഡീപ് ഫേക്കിന്റെ സഹായത്തോടെ ചിത്രങ്ങൾ നഗ്നമാക്കിയും വികൃതമാക്കിയും വിൽപ്പനക്ക് വച്ചിരിക്കുന്നത്. അമ്മയോ, സഹോദരിയോ, ഭാര്യയോ, സുഹൃത്തോ, സഹപാഠിയോ വഴിയിലൂടെ നടന്നുപോകുന്ന, ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്ന സ്ത്രീകളോ ആരുമായിക്കോട്ടെ, ഇവർ അറിഞ്ഞും അറിയാതെയും ചുറ്റുമുള്ളവർ പകർത്തുന്നതും സമൂഹമാധ്യമ പേജുകളിൽ നിന്ന് ചോർത്തുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് വിലപന ചരക്കാവുന്നത്.

വ്യാജ പേരുകളിൽ വ്യക്തികൾ തുടങ്ങുന്ന ടെലിഗ്രാം ഗ്രൂപ്പുകളും, ഒന്നിലേറേ പേർ സംഘമായി തുറക്കുന്ന ഗ്രൂപ്പുകളുമുണ്ട്. പല അക്കൗണ്ടുകളിൽ നിന്നായി ചിത്രങ്ങൾ വന്ന് നിറയുമ്പോൾ അത് ശേഖരിച്ച് ഫോൾഡറിലാക്കി, ആ ഫോൾഡർ ഒന്നാകെ വിൽപനക്ക് വയ്ക്കുന്നതാണ് ശീലം, ഒറ്റ പേജിൽ മാത്രം കണ്ടത്, 736 ഫോട്ടോസും. 266 വീഡിയോസുമാണ്. ഡീപ്‌ഫേക്ക് ബോട്ടുകളിലേക്ക് ചിത്രങ്ങൾ അപ്‍ലോഡ് ചെയ്ത് പണം നൽകിയാൽ എത്ര വൃത്തിക്കെട്ട രീതിയിലേക്ക് വേണമെങ്കിലും മാറ്റും,മുപ്പതും നാൽപതും തരത്തിൽ നഗ്ന ചിത്രങ്ങളാക്കി തരും.

ഡീപ് ഫേക്ക് ചിത്രങ്ങളുണ്ടാക്കാൻ മാത്രമായി ബോട്ടുകൾ രൂപികരിച്ച് അത് വിൽപനക്ക് വയ്ക്കുന്നവർ പുറമേയാണ് ഭയാനകമായ ഗ്രൂപ്പുകൾ.അമ്മ എന്നപേരിൽ നാലായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പിൽ വിൽപനക്ക് വച്ചിരിക്കുന്നത് അമ്മമാരുടെയും അതേ പ്രായത്തിലുള്ള സ്ത്രീകളുടെയും വികൃതവും വികലവുമായ ചിത്രങ്ങളാണ്. പലതും വീടിനുള്ളിലെ സ്വകാര്യതയിൽ നിന്ന് കൂടെ പിറപ്പുകൾ തന്നെ ചിത്രീകരിച്ചത്. കാൻഡിഡ് എന്ന മറ്റൊരു ഗ്രൂപ്പ്, വഴിയിലൂടെ പോകുന്ന , കടയിൽ കാണുന്ന, ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ പല കോണുകളിൽ നിന്ന് പകർത്തി വികൃതമാക്കി പ്രചരിപ്പിക്കുന്നവരുടെ കൂട്ടം.ഇതിനൊക്കെ പുറമ സ്ത്രീകളുടെ ശരീര ഭാഗങ്ങൾക്കും, സ്വകാര്യ ഭാഗങ്ങൾക്കും മാത്രമായി പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം