Asianet News MalayalamAsianet News Malayalam

തിടുക്കപ്പെട്ട് നിയന്ത്രണങ്ങൾ നീക്കുന്നത് ദുരന്തത്തിന്റെ ചേരുവ തയ്യാറാക്കുന്നത് പോലെ; ലോകാരോഗ്യ സംഘടന

ജനങ്ങൾ തൊഴിലിടങ്ങളിലേക്കും കുട്ടികൾ സ്കൂളിുകളിലേക്കും പോകുന്നത് കാണാൻ ആ​ഗ്രഹമുണ്ട്. എന്നാൽ സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇത് പാടുള്ളൂ. അദ്ദേഹം വ്യക്തമാക്കി. 

decision of reopening is to create recipe for disaster says who
Author
Genève, First Published Sep 1, 2020, 2:14 PM IST

ജനീവ: കൊവിഡ് വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദുരന്തത്തിന്റെ ചേരുവകൾ തയ്യാറാക്കുന്നത് പോലെയെന്ന് ലോ​കാരോ​ഗ്യ സംഘടന. ഈ തീരുമാനം ​ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ എട്ടുമാസക്കാലമായി ജനങ്ങൾ‌ കൊറോണ വൈറസ് ബാധ മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സമ്പദ് വ്യവസ്ഥയും സമൂഹവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനെ ലോകാരോ​ഗ്യസംഘടന പരമാധി പിന്തുണയ്ക്കുന്നുണ്ട്. ജനങ്ങൾ തൊഴിലിടങ്ങളിലേക്കും കുട്ടികൾ സ്കൂളിുകളിലേക്കും പോകുന്നത് കാണാൻ ആ​ഗ്രഹമുണ്ട്. എന്നാൽ സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇത് പാടുള്ളൂ.' അദ്ദേഹം വ്യക്തമാക്കി. 

'കൊവിഡ് വ്യാപനം അവസാനിച്ചു എന്ന് പറയാൻ ഒരു രാജ്യത്തിനും സാധിക്കില്ല. കൊവിഡ് അതിവേ​ഗം വ്യാപിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. നിയന്ത്രണമില്ലാതെ എല്ലാം തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ദുരന്തത്തിന് പാചകക്കൂട്ട് ഒരുക്കുന്നത് പോലെയാണ്. സ്റ്റേഡിയങ്ങൾ, നിശാക്ലബ്ബുകൾ, ആരാധനാലയങ്ങൾ, മറ്റ് കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപിക്കുന്നതിന് കാരണമായിത്തീരുന്നു.' ടെഡ്രോസ് കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios