Asianet News MalayalamAsianet News Malayalam

യാ​ത്ര​ക്കാ​ര​ന്‍റെ ഉപദ്രവം അതിരുവിട്ടു ദില്ലിയിലേക്കുള്ള വിമാനം അടിയന്തര ലാന്റിം​ഗ് നടത്തി

ഇ​ന്ത്യ​ക്കാ​ര​നാ​യ യാ​ത്ര​ക്കാ​ര​ന്‍ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ അ​ക്ര​മം തു​ട​ങ്ങി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​റ്റ് യാ​ത്ര​ക്കാ​രോ​ട് വ​ഴ​ക്കി​ട്ട ഇ​യാ​ള്‍ വി​മാ​ന ജീ​വ​ന​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്‍​തു. 

Delhi bound Air France flight makes emergency landing in Bulgaria
Author
New Delhi, First Published Mar 7, 2021, 8:11 AM IST

ദില്ലി: യാ​ത്ര​ക്കാ​ര​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​നാ​വാ​തെ പാ​രീ​സി​ല്‍ നി​ന്ന് ദില്ലിയിലേക്കുള്ള എ​യ​ര്‍ ഫ്രാ​ന്‍​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ബ​ള്‍​ഗേ​റി​യ​യി​ലെ സോ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം എ​മ​ര്‍​ജ​ന്‍​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​തെ​ന്ന് ബ​ള്‍​ഗേ​റി​യ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്‍​ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്ത്യ​ക്കാ​ര​നാ​യ യാ​ത്ര​ക്കാ​ര​ന്‍ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ അ​ക്ര​മം തു​ട​ങ്ങി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​റ്റ് യാ​ത്ര​ക്കാ​രോ​ട് വ​ഴ​ക്കി​ട്ട ഇ​യാ​ള്‍ വി​മാ​ന ജീ​വ​ന​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്‍​തു. കോ​ക്പി​റ്റി​ന്‍റെ വാ​തി​ലി​ല്‍ പ​ല​ത​വ​ണ ശ​ക്തി​യാ​യി പ്ര​ഹ​രി​ച്ചു​വെ​ന്നും ബ​ള്‍​ഗേ​റി​യ​ന്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. 

യാ​ത്ര​ക്കാ​ര​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് പൈ​ല​റ്റ് സോ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടി​യ​ത്. വി​മാ​ന​ത്തി​ല്‍ നി​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​റ​ത്തി​റ​ക്കി​യ ഇ​യാ​ള്‍​ക്കെ​തി​രെ വ്യോ​മ​സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കി​യ കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Follow Us:
Download App:
  • android
  • ios