Asianet News MalayalamAsianet News Malayalam

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ക​യ​റ്റു​മ​തി താല്‍ക്കാലികമായി നി​ർ​ത്തി ഇ​ന്ത്യ

പൂനെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ആസ്ട്ര സെന്‍നിക്ക  വാക്സിന്‍ കയറ്റുമതിയാണ് ഇന്ത്യ നിര്‍ത്തിയത് എന്നത് റോയിട്ടേര്‍സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Delhi reportedly halts AstraZeneca Covid vaccine exports as cases soar
Author
New Delhi, First Published Mar 25, 2021, 9:08 AM IST

ദില്ലി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ക​യ​റ്റു​മ​തി നി​ർ​ത്തി ഇ​ന്ത്യ. രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ വാ​ക്സി​ൻ ക​യ​റ്റു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ വൃ​ത്ത​ങ്ങ​ളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.അ​ൻ​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ നേ​രി​ട്ട് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു.

പൂനെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ആസ്ട്ര സെന്‍നിക്ക  വാക്സിന്‍ കയറ്റുമതിയാണ് ഇന്ത്യ നിര്‍ത്തിയത് എന്നത് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വ്യാഴം മുതല്‍ വാക്സിന്‍ കയറ്റുമതി നടക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റ് വ്യക്തമാക്കുന്നത് എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

190 രാ​ജ്യ​ങ്ങ​ൾ​ക്ക് ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ഴിയും ഇ​ന്ത്യ വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ൻ​പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

ബ്രിട്ടണ്‍ എസ്ഐഐയില്‍ നിന്നും ഓഡര്‍ ചെയ്ത വാക്സിനുകളുടെ എണ്ണത്തിന്‍റെ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചത് എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് യുകെയിലെ കൊവിഡ് വാക്സിന്‍ വിതരണ പ്രക്രിയയെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ബു​ധ​നാ​ഴ്ച 47,262 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന വ​ർ​ധ​ന​യാ​ണ് ഇ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,17,34,058 ആ​യി ഉ​യ​ർ​ന്നു.

Follow Us:
Download App:
  • android
  • ios