വിമാനത്തിന്‍റെ പരിശോധന ചുമതല പൂര്‍ണമായും എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. 

കാലിഫോര്‍ണിയ: ദില്ലിയില്‍നിന്ന് സാന്‍ഫ്രാസിസ്കോയിലേക്ക് 225 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ഇന്ത്യയുടെ വിമാനം വാതിലില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തിയതിന് ശേഷമാണ് വാതിലില്‍ വിള്ളല്‍ കണ്ടെത്തിയത്. ഗുരുതര സുരക്ഷ വീഴ്ചയാണ് കണ്ടെത്തിയത്. 

ബോയിങ് വിമാനക്കമ്പനിയുടെ 777 ലോങ് റെഞ്ച് വിമാനങ്ങളില്‍ ഉള്‍പ്പെട്ടതാണിത്. ദില്ലിയില്‍നിന്ന് 16 മണിക്കൂര്‍ തുടര്‍ച്ചയായി പറന്നാലാണ് സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തുക. വിമാനത്തിന്‍റെ പരിശോധന ചുമതല പൂര്‍ണമായും എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണി നടത്തി സര്‍വിസ് പുനരാരംഭിക്കാന്‍ ഏകദേശം രണ്ടാഴ്ച്ചയെങ്കിലുമെടുത്തേക്കും.