യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ ഡി വാൻസ് ഭാര്യ ഉഷയെ ഉപേക്ഷിച്ച് എറിക്ക കിർക്കിനെ വിവാഹം കഴിക്കുമെന്ന് ബെസ്റ്റ് സെല്ലർ എഴുത്തുകാരി ഷാനൻ വാട്ട്സ് പ്രവചിച്ചത് അമേരിക്കയിൽ ചർച്ചയാകുന്നു. 

വാഷിങ്ടൺ: ഭാര്യ ഉഷാ വാൻസ് ക്രിസ്തുമതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞതിന് പിന്നാലെയുണ്ടായ വിവാദത്തിൽ അമേരിക്കയിൽ ചൂടേറിയ ചർച്ച. വാൻസ് വിവാദ പ്രസ്താവന നടത്തിയ അതേവേദിയിൽ കൊല്ലപ്പെട്ട ചാർളി കിർക്കിന്റെ ഭാര്യയെ ആലിം​ഗനം ചെയ്തതിന് പിന്നാലെ വാൻഡ്- ഉഷ ദമ്പതികൾ വേർ പിരിയുമെന്നും അഭ്യൂ​ഹമുയർന്നു. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയായ ഷാനൻ വാട്ട്സ് ഉഷയുമായുള്ള ദാമ്പത്യം വാൻസ് അവസാനിപ്പിക്കുമെന്നും എറിക്ക കിർക്കിനെ വിവാഹം കഴിക്കുമെന്നും പ്രവചിച്ചു. 2026 അവസാനത്തോടെ ചാർളി കിർക്കിന്റെ വിധവയെ വാൻസ് വിവാഹം കഴിക്കുമെന്നായിരുന്നു ഷാനൻ വാട്സിന്റെ പ്രവചനം. 8.5 ദശലക്ഷം പേരാണ് പോസ്റ്റ് കണ്ടത്.

ടിപിയുഎസ്എ പരിപാടിയിൽ വാൻസ് തന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുമെന്ന് പറഞ്ഞപ്പോഴും വിവാഹമോചന വാർത്തകൾ ഉയർന്നുവന്നിരുന്നു. 2028 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വാൻസ് മത്സരിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു. ഉഷ ഒരു ഹിന്ദുവായിരിക്കുന്നത് പ്രസിഡന്റ് സ്ഥാനത്തിന് തടസ്സമാകാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം, വിവാ​ദത്തിന് പിന്നാലെ, ഉഷയ്ക്ക് മതം മാറാൻ പദ്ധതിയില്ലെന്ന് വാൻസ് വ്യക്തമാക്കിയിരുന്നു.

ടേണിംഗ് പോയിന്റ് എന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ എറിക്ക കിർക്ക് ആലിം​ഗന ചെയ്യുന്ന വീഡിയോ വൈറലായതോടെ ഓൺലൈനിൽ വലിയ ചർച്ചയായിരുന്നു. ഒക്ടോബർ 29 ബുധനാഴ്ച മിസിസിപ്പി സർവകലാശാലയിലെ പരിപാടിക്കിടെയാണ് എറിക്ക കിർക്ക് വാൻസിനെ കെട്ടിപ്പിടിച്ചത്. ടിപിയുഎസ്എയുടെ സിഇഒയും അന്തരിച്ച ചാർളി കിർക്കിന്റെ പങ്കാളിയായിരുന്ന എറിക്കയാണ് പരിപാടിയിൽ ജെഡി വാൻസിനെ അതിഥി പ്രഭാഷകനായി പരിചയപ്പെടുത്തിയത്.

തന്റെ പ്രസംഗത്തിൽ, വാൻസും പരേതയായ ഭർത്താവും തമ്മിൽ സാമ്യങ്ങളുണ്ടെന്ന് അവർ പറഞ്ഞു. ആലിംഗനത്തിൽ, എറിക്കയുടെ കൈ വാൻസിന്റെ തലയ്ക്ക് പിന്നിലേക്ക് പോകുന്നതായും എറിക്ക അതിര് കടന്നതായും ജനപ്രിയ സ്ട്രീമർ സ്നീക്കോ എക്സിൽ പരിഹസിച്ചു. വീഡിയോ അമേരിക്കയിലെ ചൂടേറിയ വിവാദമായി മാറിയിരിക്കുകയാണ്. എറിക്ക വാൻസിനെ ആലിം​ഗനം ചെയ്തപ്പോൾ കൈ വാൻസിന്റെ തലക്ക് പിന്നിൽ ചുറ്റിപ്പിടിച്ചതാണ് വിവാദത്തിന് പ്രധാന കാരണം.