കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മെക്‌സിക്കോയുടെ വടക്ക് ഭാഗത്തുള്ള സകാറ്റെകാസില്‍ ഒരു ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നാണ് നായ മനുഷ്യന്റെ തല എടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മെക്സിക്കോ സിറ്റി: മെക്‌സിക്കോയിലെ സകാറ്റെകാസില്‍ നായ മനുഷ്യ തല വായിൽ കടിച്ച് പിടിച്ച് ഓടുന്ന വീഡിയോ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോ മെക്സിക്കോയെ ഞെട്ടിച്ചിരിക്കുകയാണ്. തെരുവ് നായ മൃതദേഹത്തിന്റെ തല കടിച്ച് പിടിച്ച് ഓടുന്നതും, അത് നിലത്തിട്ട് കടിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മെക്‌സിക്കോയുടെ വടക്ക് ഭാഗത്തുള്ള സകാറ്റെകാസില്‍ ഒരു ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നാണ് നായ മനുഷ്യന്റെ തല എടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു സംഘം കൊലപ്പെടുത്തിയ ആളുടെ തല വെട്ടിയെടുത്ത് മോണ്ടെ എസ്‌കോബെഡോ എന്നയിടത്തെ ഒരു എടിഎമ്മിന് അടുത്ത് ഉപേക്ഷിച്ചതായി അധികൃതർ പറഞ്ഞു. "അടുത്ത തല നിങ്ങളുടേതാണ്" എന്ന മുന്നറിയിപ്പ് ബോർഡും ഈ സംഘം വച്ചിരുന്നു. അതുവഴി വന്ന നായ ഇത് കടിച്ചെടുത്ത് ഓടുകയായിരുന്നു. ഒടുവില്‍ നായുടെ വായിൽ നിന്ന് പൊലീസുകാര്‍ ഏറെ കഷ്ടപ്പെട്ടാണ് മൃതദേഹത്തിന്റെ തല തിരിച്ചെടുത്തത്.
നഗരത്തിലെ പൊലീസിനെയും മയക്കുമരുന്ന് വിഭാഗം ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തനാണ് തല ഉപേക്ഷിച്ച് സന്ദേശം എഴുതിയത് എന്നാണ് പൊലീസ് വിശ്വസിക്കുന്നു. മയക്കുമരുന്ന് കാര്‍ട്ടലുകളാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് വിവരം.
മെക്സിക്കന്‍ മാധ്യമം മാർക്കയുടെ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന മയക്കുമരുന്ന് കാർട്ടലുകളിലൊന്നായ കാർട്ടൽ ജാലിസ്കോ ന്യൂവ ജനറേഷ്യൻ (സിജെഎൻജി) ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സിനലോവ, ജാലിസ്കോ എന്നീ മയക്കുമരുന്ന് കാർട്ടലുകളുടെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ തമ്മിലുള്ള രക്തരൂക്ഷിതമായ തെരുവ് യുദ്ധങ്ങള്‍ സകാറ്റെകാസില്‍ പതിവാണ്. മെക്‌സിക്കൻ മയക്കുമരുന്ന് കാർട്ടലുകൾ പലപ്പോഴും എതിരാളികളെയോ അധികാരികളെയോ ഭയപ്പെടുത്തുന്നതിനായി കൊലപ്പെടുത്തുന്നയാളുടെ ശരീരത്തിലെ ഒരു ഭാഗം എന്തെങ്കിലും ഭീഷണി സന്ദേശത്തോടെ ഉപേക്ഷിക്കുന്നത് പതിവാണ്.
വീണ്ടും ആഞ്ഞടിക്കുന്ന 'പിങ്ക് തിരമാലകൾ'; ലാറ്റിനമേരിക്കയിൽ പൂത്തുലയുന്ന ഇടതുവസന്തം
