വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും.