ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്ത് പരിശോധിച്ചുവരിയാണ്. പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും. അതിൽ സംശയം വേണ്ടെന്നും ട്രംപ് പറഞ്ഞു. ഫ്ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന് വൻദുരന്തം ഇന്ത്യൻ പൈലറ്റിനെ ട്രംപ് കഴിഞ്ഞദിവസം പ്രശംസിച്ചിരുന്നു.
വാഷിങ്ടൺ: ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് ബന്ധമുണ്ടെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും ട്രംപ് വ്യക്തമാക്കി.
ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്ത് പരിശോധിച്ചുവരിയാണ്. പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും. അതിൽ സംശയം വേണ്ടെന്നും ട്രംപ് പറഞ്ഞു. ഫ്ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന് വൻദുരന്തം ഇന്ത്യൻ പൈലറ്റിനെ ട്രംപ് കഴിഞ്ഞദിവസം പ്രശംസിച്ചിരുന്നു. കോക്ക്പിറ്റിൽ കുത്തേറ്റ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഹീറോ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അതേസമയം, ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് പങ്കുള്ളതായി ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയത് ഒമാൻ പൗരനായ പൈലറ്റാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞെങ്കിലും, ഇയാൾക്ക് ഇറാനുമായി ബന്ധമുണ്ടോ എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഹപൈലറ്റിന്റെ വിവരങ്ങൾ ഇസ്രയേൽ ശേഖരിക്കുന്നുണ്ട്. അയാൾ തീവ്രമായ ഇസ്ലാമിക ആശയങ്ങൾ പിന്തുടർന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും നെതന്യാഹു പറഞ്ഞിരുന്നു.
ബുധനാഴ്ചയാണ് ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ കത്തിക്കുത്തുണ്ടായത്. സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുത്ത സ്മിത് മച്ചാർ ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നുനൽകി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റുയാത്രക്കാർ അക്രമിയെ കീഴ്പ്പെടുത്തി. പിന്നാലെ വിമാനത്തിൽ യാത്രചെയ്യുകയായിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
സംഭവം ഭീകരാക്രമണശ്രമമാണെന്നായിരുന്നു ഇസ്രയേൽ വിദേശകാര്യ മന്ത്രി ഉൾപ്പെടെ ആരോപിച്ചത്. അതേസമയം, ഇതേക്കുറിച്ചെല്ലാം അന്വേഷിച്ചുവരികയാണെന്നാണ് യുഎഇയുടെ പ്രതികരണം. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിരുന്നു.


