കൊവിഡ് ലോകമെമ്പാടും പ്രയാണം തുടരുകയാണെന്നും ഇത് നല്ലതല്ലെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

വാഷിങ്ടണ്‍: കൊറോണ വൈറസിനെ ചൈനയിൽ നിന്നുള്ള മോശം സമ്മാനമെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊവിഡ് ലോകമെമ്പാടും പ്രയാണം തുടരുകയാണെന്നും ഇത് നല്ലതല്ലെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് കൊവിഡ് മരണം ഒരുലക്ഷം തികയുമ്പോഴാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

"കൊറോണ വൈറസ് മരണങ്ങൾ ഒരു ലക്ഷത്തിലെത്തിയതോടെ ഞങ്ങൾ വളരെ സങ്കടകരമായ ഒരു നാഴികക്കല്ലിലെത്തി. മരണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ സഹതാപവും സ്‌നേഹവും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളോടുകൂടെ ഇരിക്കട്ടെ"ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിലാണ് കൊവിഡിനെ ചൈനയിൽ നിന്നുള്ള വളരെ മോശം സമ്മാനമാണെന്ന് ട്രംപ് വിശേഷിപ്പിച്ച്. 

Scroll to load tweet…
Scroll to load tweet…

അതേസമയം, ഫാക്ട്ചെക് വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്. സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ അദ്ദേഹം ഒപ്പ് വച്ചു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് നിയമം. ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ൾ​ക്ക് വ്യാജ വിവരമാണ് എന്ന് ട്വി​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പുതിയ നീക്കം. നേരത്തെ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തിരുന്നു.

Read Also: സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം: ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്