സൈനിക നടപടിയില്‍ 90 പേര്‍ കൊല്ലപ്പെട്ടെന്ന് ദ മ്യാന്മര്‍ നൗ വാര്‍ത്ത പോര്‍ട്ടലും റിപ്പോര്‍ട്ട് ചെയ്തു. മാന്‍ഡലായില്‍ 29പേരും റംഗൂണില്‍ 24 പേരും കൊല്ലപ്പെട്ടു. വാര്‍ത്തകളെക്കുറിച്ച് സൈനിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

റാംഗൂണ്‍: മ്യാന്മറില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്റെ ക്രൂരത. ശനിയാഴ്ച മാത്രം 90 പേരെ സൈന്യം കൊലപ്പെടുത്തി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്. പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെച്ചെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടിയില്‍ 90 പേര്‍ കൊല്ലപ്പെട്ടെന്ന് ദ മ്യാന്മര്‍ നൗ വാര്‍ത്ത പോര്‍ട്ടലും റിപ്പോര്‍ട്ട് ചെയ്തു. മാന്‍ഡലായില്‍ 29പേരും റംഗൂണില്‍ 24 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തലക്കും പിറകിലും വെടിവെച്ചാണ് സൈന്യം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 

Scroll to load tweet…

വാര്‍ത്തകളെക്കുറിച്ച് സൈനിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് മ്യാന്മറിലെ സര്‍ക്കാറിനെ അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുക്കുന്നത്. പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ 400ഓളം പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. സ്വന്തം ജനതയെയാണ് ഭരണകൂടം കൊലപ്പെടുത്തുന്നതെന്ന് യുഎന്‍ വ്യക്തമാക്കി.