ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂയോര്‍ക്ക്: ഇസ്താംബുളില്‍ നിന്ന് ന്യൂയോർക്കിലേക്ക് പോയ തുർക്കിഷ് വിമാനം ആകാശചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 29 യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ നാലു യാത്രക്കാരുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ട്. 329 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് അകത്തെ ദൃശ്യങ്ങള്‍ വൈറലാകുന്നുണ്ട്.
ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു മുന്‍പായിരുന്നു അപകടം. പൈലറ്റിന്‍റെ നിർദ്ദേശപ്രകാരം വിമാനത്താവളത്തിൽ നേരത്തെ തന്നെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
