കോർപ്പറേറ്റ് രംഗത്തും ടെലി കമ്യൂണിക്കേഷൻ രംഗത്തും മാധ്യമ മേഖലയിലും പൊതുരംഗത്തും നൽകിയ സമഗ്ര സേവനങ്ങൾക്കാണ് അംഗീകാരം

വാഷിങ്ടണ്‍: അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ 2024ലെ ഔട്ട് സ്റ്റാൻഡിംഗ് അലുംനി അച്ചീവ്മെന്‍റ് പുരസ്കാരം മലയാളിയായ ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു. കോർപ്പറേറ്റ് രംഗത്തും ടെലി കമ്യൂണിക്കേഷൻ രംഗത്തും മാധ്യമ മേഖലയിലും പൊതുരംഗത്തും നൽകിയ സമഗ്ര സേവനങ്ങൾക്കാണ് അംഗീകാരം. യൂണിവഴ്സിറ്റി ഡീൻ മേരി ഹാർഡിൻ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഓപ്പറേഷൻ ഹെഡാണ് ഡോ. കൃഷ്ണ കിഷോർ.

പെൻ സ്റ്റേറ്റിലെ ഡൊണാൾഡ് പി ബെലിസാരിയോ കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് 1996ലാണ് കൃഷ്ണ കിഷോർ പിഎച്ച്ഡി നേടിയത്. ആഗോള ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ സാങ്കേതിക രംഗത്തുള്ള മാറ്റങ്ങളെ സംബന്ധിച്ചായിരുന്നു ഗവേഷണം. രണ്ടു വര്‍ഷത്തോളം യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റിയായും സേവനമനുഷ്ഠിച്ചു. കമ്മ്യൂണിക്കേഷൻ മേഖലയിൽ മികവ് തെളിയിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾക്കാണ് പെൻസിൽവാനിയ യൂണിവേഴ്സിറ്റി ഔട്ട്‌സ്റ്റാൻഡിംഗ് അലുംനി അവാർഡ് നൽകുന്നത്. നിലവിൽ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സിൽ സീനിയർ ഡയറക്ടറാണ് അദ്ദേഹം. 

അമേരിക്കൻ ഗവൺമെന്റ് ഔട്‍സ്റ്റാൻഡിങ് റിസേർച്ചർ ബഹുമതിയും കൃഷ്ണ കിഷോറിന് ലഭിച്ചു. അടുത്ത കാലത്ത് ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫി ന്യൂ ജേഴ്സി ഇന്ത്യാ കമ്മീഷണറായി നിയമിച്ചു. 


ജിയോയുടെ റേഞ്ച് പോകാൻ കാരണം ഡാറ്റ സെന്‍ററിലെ തീപിടിത്തമെന്ന് റിപ്പോർട്ട്; തകരാർ പരിഹരിച്ചെന്ന് അറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം