Asianet News MalayalamAsianet News Malayalam

തു‍ർക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം, പിന്നാലെ സുനാമി

റിക്ടർ സ്കെയിലിൽ 7.0 കരുത്ത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് അറിയിച്ചു.

earth quake and tsunami in greece and turkey
Author
Greece, First Published Oct 30, 2020, 8:34 PM IST

ഏതൻസ്: തുർക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.0 മഗ്നിറ്റ്യൂട്ട് ശക്തി രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഇരുരാജ്യങ്ങളിലും നിരവധി കെട്ടിട്ടങ്ങൾ തകർന്നു വീണു. 

തുർക്കിയിൽ സുനായി ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. തുർക്കിയിലെ ഇസ്മിർ മേഖലയിലാണ് ഭൂകമ്പത്തിന് പിന്നാലെ കടൽ കരയിലേക്ക് ഇരച്ചു കയറിയത്. ശക്തി കുറഞ്ഞ മിനി സുനാമിയാണ് ഉണ്ടായത് എന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം.

റിക്ടർ സ്കെയിലിൽ 7.0 കരുത്ത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് അറിയിച്ചു. ഗ്രീക്ക് നഗരമായ കർലോവസിയിൽ നിന്നും 14 കി.മീ മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കൽ വകുപ്പ് വ്യക്തമാകുന്നു. 

അതേസമയം 6.7 ആണ് ഭൂകമ്പത്തിൻ്റെ കരുത്തെന്ന് തുർക്കിഷ് ഡിസാസ്റ്റർ മാനേജ്മെൻ്റ ഏജൻസി പറയുന്നു. 6.6 ശക്തിയാണ് രേഖപ്പെടുത്തിയത് എന്നാണ് ഗ്രീക്ക് സർക്കാർ പറയുന്നത്. ഇസ്മറിൽ നാല് പേർ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങൾ തകർന്നുവെന്നുമാണ് വിവരം.
"

Follow Us:
Download App:
  • android
  • ios