ന്യൂയോര്‍ക്ക്:  അമേരിക്കയിലെ ഹവായ് ദ്വീപില്‍ ഭൂചലനം. ദ്വീപിലെ പടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്.  

ഏറെ ജനത്തിരക്കുള്ള കൈല്വ-കോന നഗരത്തിന് 24 കിലോമീറ്റര്‍ അടുത്തായിരുന്നു പ്രഭവകേന്ദ്രം. അതേസമയം, സുനാമി സാധ്യതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.